SKIP TO MAIN CONTENT

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു; ടീമില്‍ നാലു സ്പിന്നര്‍മാര്‍

ഇന്ത്യയ്‌ക്കെതിരായ നാലു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16അംഗ ടീമിനെയാണ് ദേശീയ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്ത് ടീം ക്യാപ്റ്റനായി തുടരും.

Australia Squad
Source: AAP

1 min read

Published

Updated


Skip to article content

ഫെബ്രുവരി 23 ന് പൂനെയിലാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ബംഗലുരു, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലാണ് മറ്റു ടെസ്റ്റുകള്‍.

സ്റ്റീവ് സ്മിത്തിന്റെ നായകസ്ഥാനത്തുള്ള ഏറ്റവും വലിയ വെല്ലുവിളിയായാണ് ഇന്ത്യന്‍ പര്യടനം വിലയിരുത്തപ്പെടുന്നത്. 2004ലാണ് ഇന്ത്യയില്‍ അവസാനമായി ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പരമ്പര ജയിച്ചത്. അതുകൊണ്ടുതന്നെ, നാലു സ്പിന്നര്‍മാരുമായാണ് സ്മിത്തും ടീമും ഇന്ത്യയിലേക്ക് പോകുക.

ലെഗ്‌സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സനാണ് ടീമിലെ പുതുമുഖം. 23കാരനായ സ്വെപ്‌സന്‍ 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകള്‍ എന്ന പ്രകടനവുമായാണ് ബാഗി ഗ്രീന്‍ ക്യാപ്പിലേക്ക് എത്തുന്നത്.

നേഥന്‍ ലയണ്‍, ആഷ്റ്റന്‍ അഗര്‍, സ്റ്റീവ് ഒ കീഫ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. ടീമിലേക്ക് തിരിച്ചെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലും സ്പിന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച റെക്കോര്‍ഡുള്ള ഷോണ്‍ മാര്‍ഷിനെയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ടീം ഇങ്ങനെ:

Steve Smith (C)

David Warner (vc)

Ashton Agar

Jackson Bird

Peter Handscomb

Josh Hazlewood

Usman Khawaja

Nathan Lyon

Mitchell Marsh

Shaun Marsh

Glenn Maxwell

Steve O’Keefe

Matthew Renshaw

Mitchell Starc

Mitchell Swepson

Matthew Wade


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now