SKIP TO MAIN CONTENT

ഇന്ത്യയിൽ മാധ്യമ അടിയന്തരാവസ്ഥയുണ്ടോ?

പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടിൻറെ പേരിൽ എൻ ഡി ടി വി ഇന്ത്യയുടെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് നിരോധിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ചാനൽ സുപ്രീ കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ഈ നടപടി താൽക്കാലികമായി മരവിപ്പിച്ചെങ്കിലും, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്.

sbs
Source: SBS

1 min read

Published

Updated

By Deeju Sivadas


Skip to article content

ഇന്ത്യയിൽ ഒരു മാധ്യമ അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടോ?  ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. എൻ ഡി ടി വി നിരോധനത്തെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയ രണ്ടു പ്രമുഖരുമായി ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിക്കുന്നു.

സർക്കാർ ശ്രമം മറ്റു ചാനലുകളെയും ഭീഷണിപ്പെടുത്താൻ: സെബാസ്റ്റ്യൻ പോൾ

ഒരു ചാനലിനെ ഒറ്റപ്പെടുത്തി ശിക്ഷിക്കാൻ തുനിഞ്ഞ സർക്കാർ, അതിലൂടെ മറ്റു ചാനലുകളെയും ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മാധ്യമവിമർശകനും, ഇടതുപക്ഷ സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

രാജ്യസുരക്ഷയെക്കാൾ പ്രാധാന്യം മാധ്യമസ്വാതന്ത്ര്യത്തിനില്ല: കേവീയെസ് ഹരിദാസ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെയുള്ള മാധ്യമവിമർശനത്തിൻറെ ഭാഗമാണ് ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങളെന്ന് ജൻമഭൂമി പത്രത്തിൻറെ മുൻ എഡിറ്ററും ബി ജെ പി സഹയാത്രികനുമായ കേവീയെസ് ഹരിദാസ് പറഞ്ഞു. രാജ്യസുരക്ഷയാണ് മാധ്യമസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങൾക്കും അഭിപ്രായം പറയാം


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now