കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങൾ ബയോമെട്രിക് നിലവാരം പാലിക്കുന്ന പക്ഷം കയറ്റുമതി സാധ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് മാംഗോ ഇൻഡസ്ടറി അസോസിയേഷനിലെ റോബർട്ട് ഗ്രേ അറിയിച്ചു. ഇതാദ്യമായാണ് ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും രാജ്യത്തേക്ക് മാമ്പഴം കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മാമ്പഴക്കാലം അല്ലാത്ത സമയങ്ങളിലായിരിക്കും ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ രാജ്യത്തെ വിപണിയിൽ ലഭ്യമാകുന്നതെന്ന് ഗ്രേ എ ബി സി ന്യൂസിനോട് പറഞ്ഞു.
കേ ബീ എക്സ്പോർട്സ് എന്ന ഇന്ത്യൻ കമ്പനിയാണ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്.
വിമാന മാർഗമാണ് കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നതെന്നും, ഇന്ത്യയിലെ ഏറ്റവും രുചിയേറിയ മാമ്പഴങ്ങളിൽ ഒന്നായ അൽഫോൻസൊയും, കേസറുമാണ് പ്രധാനമായും കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നവയെന്ന് കേ ബീ എക്സ്പോർട്സ് ചീഫ് എക്സിക്യൂട്ടിവ് കൗശൽ ഖാഖർ ഫ്രഷ് ഫ്രൂട്ട് പോർട്ടലിനോട് പറഞ്ഞു.
വര്ഷങ്ങളായി മെക്സിക്കോ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുമാണ് മാമ്പഴം ഉൾപ്പെടെയുള്ള പഴങ്ങൾ ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്ത് വരുന്നത്.