ഒക്ടോബർ 27 ശനിയാഴ്ച ടൗൺസ്‌വില്ലിലെ റിവർവെയിൽ രാവിലെ 10 മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് പരിപാടി നടക്കുന്നത്.
എല്ലാ വർഷവും നടത്താറുള്ള ഈ പരിപാടിയിൽ ബോളിവുഡ് നൃത്തവും, ഫാഷൻ ഷോയും ഉൾപ്പെടെ നിരവധി കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇതിനു പുറമെ പാചക-യോഗ വർക്ക്ഷോപ്പുകളും നടക്കും.
കരിമരുന്നുപ്രകടനത്തോടെ രാത്രി ഒമ്പത് മണിക്ക് അവസാനിക്കുന്ന ഇന്ത്യ ഫെസ്റ്റിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം:

Source: Supplied