വിറ്റൽസി കൗൺസിലിൽ കൗൺസിലറായിരുന്ന ജോൺ ബട്ലർ കഴിഞ്ഞ മാസം മരണമടഞ്ഞിരുന്നു. ഇതേത്തുടർന്ന് വന്ന ഒഴിവിലേക്കാണ് മലയാളിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വര്ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ടോം മത്സരിച്ചിരുന്നു. അന്ന് നേരിയ വ്യത്യാസത്തിനാണ് ടോമിന് വിജയിക്കാന്‍ കഴിയാതെ പോയിരുന്നത്.
ഈ വോട്ടെടുപ്പിന്റെ ബാലറ്റ് പേപ്പറുകൾ വീണ്ടും എണ്ണി പുതിയ കൗൺസിലറെ തെരഞ്ഞെടുക്കുന്ന കൌണ്ട്ബാക്ക് എന്ന രീതിയിലൂടെയാണ് ടോമിനെ തെരഞ്ഞെടുത്തത്.
കേരളത്തില്‍ കുട്ടനാട് സ്വദേശിയായ ടോം ജോസഫ് സാമൂഹ്യ സേവന രംഗത്തും സജ്ജീവമാണ്.
മെൽബന്റെ വടക്കു-കിഴക്കൻ സബർബായ മെറാണ്ടയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനായി പ്രചാരണ പരിപാടികൾ നടത്തിയിരുന്നു ഇദ്ദേഹം. ഇതിന്റെ ഫലമായി ഈ വര്ഷം നവംബറിൽ പൊലീസ് സ്റ്റേഷന്‍ നിലവില്‍ വരും.