സെന്റ് കിൽഡ പാർക്ക് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ റിഷാൻ ഖാൻഡേൽവാൾ ഇപ്പോൾ ഓസ്‌ട്രേലിയൻ നിരത്തുകളിലെ പരസ്യപ്പലകകളിൽ നിറഞ്ഞു നിൽക്കുകയാണ്.
നിരവധി കുട്ടികളെ അണിനിരത്തി ക്രിക്കറ്റ് ബ്ലാസ്റ്റ് ഓസ്‌ട്രേലിയ നടത്തിയ വീഡിയോ ഷൂട്ടിൽ നിന്നാണ് റിഷാൻറെ ചിത്രം പരസ്യത്തിനായി തെരഞ്ഞെടുത്തത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിലേയ്ക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്ന പ്രചാരണപരിപാടിയാണ് ക്രിക്കറ്റ് ക്രിക്കറ്റ് ബ്ലാസ്റ്റെന്ന എൻട്രി ലെവൽ പ്രോഗ്രാം

ഐ ടി രംഗത്ത് ജോലിചെയ്യുന്ന അതുൽ ഖാൻഡേൽവാളിന്റെയും സോണിയയുടെയും മകനാണ് റിഷാൻ.
പന്തും പിടിച്ചു നിൽക്കുന്ന റിഷാൻറെ ചിത്രം ക്രിക്കറ്റ് ബ്ലാസ്റ്റിന്റെ ലഘുലേഖകളിലും സോഷ്യൽ മീഡിയയിലും കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് അതുൽ ഖാൻഡേൽവാൾ എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
നോർത്ത് മെൽബൺ സ്റ്റേഷനിലെ വലിയ പരസ്യചിത്രത്തിൽ റിഷാൻറെ ചിത്രം കണ്ടപ്പോൾ അതിശയിച്ചു പോയെന്നും അതുൽ എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
ധോണിയെ ഏറെ ഇഷ്ടപ്പെടുന്ന റിഷാൻ ജൂനിയർ ബ്ലാസ്റ്റർ പ്രോഗ്രാമിൽ അംഗമാണ്. വലുതാകുമ്പോൾ പ്രൊഫഷണൽ ക്രിക്കറ്റർ ആകണമെന്നാണ് റിഷാന്റെ ആഗ്രഹം.

