മൂന്നു വെയര്‍ഹൗസുകളില്‍ നിന്നായി മോഷണം നടത്തിയ നവജിന്ദര്‍ സിംഗ് എന്നയാളെയാണ് വിക്ടോറിയന്‍ കൗണ്ടി കോടതി ശിക്ഷിച്ചത്.
ഒരു വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുള്ളൂ.
ശിക്ഷാ കാലാവധി കഴിയുമ്പോള്‍ നവജിന്ദറിന്റെ നാടുകടത്തല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി മൈക്കല്‍ കാഹില്‍ പറഞ്ഞു.
2018 ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായി രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് മെൽബണിലെ മൂന്ന് വെയർഹൗസുകൾ കുത്തിത്തുറന്ന് നവജിന്ദർ സിംഗ് ഒരു ലക്ഷത്തി എഴുപതിനായിരം ഡോളർ വിലമതിക്കുന്ന ബേബി ഫോർമുലയും വിറ്റാമിൻ ഗുളികകളും മോഷ്ടിച്ചുവെന്നാണ് കേസ്.
മോഷണത്തിന് അറസ്റ്റിലായ നവജിന്ദർ ജാമ്യത്തിലിറങ്ങിയ സമയത്ത്
സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരം ലഭിച്ച പൊലീസ് ഇയാളെ ന്യൂ സൗത്ത് വെയിൽസിൽ നിന്നും പിടികൂടുകയായിരുന്നു.
ഇതിന് പുറമെ 2018 ഏപ്രിലിൽ രണ്ട് കാറുകളും മോഷ്ടിച്ച കേസിൽ പ്രതിയാണ് നവജിന്ദർ.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നവജിന്ദർ സമ്മതിച്ചു.
2014ൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയതാണ് നവജിന്ദർ. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളുമായി ചേർന്ന് ഹെറോയിൻ എന്ന മയക്ക് മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയ ഇയാൾ ഇവ വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് മോഷണത്തിലേർപ്പെടുകയായിരുന്നു എന്ന് അഭിഭാഷക എമിലി ക്ലാർക്ക് കോടതിയിൽ പറഞ്ഞു.
വെയർഹൗസുക്കൾ കേന്ദ്രീകരിച്ചു നടത്തിയ മോഷണം ഏറെ സങ്കീർണമാണ്. ശിക്ഷാ കാലാവധി കഴിയുന്നതോടെ ഇയാളെ നാടുകടത്താനാണ് സാധ്യതയെന്നും ജഡ്ജി പറഞ്ഞു.
നവജീന്ദറിന്റെ അച്ഛൻ ഇന്ത്യയിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. സ്വന്തം കുടുംബത്തിന് ഇയാൾ നാണക്കേട് വരുത്തിവച്ചുവെന്നും വിധി പ്രസ്താവത്തിൽ ജഡ്ജി സൂചിപ്പിച്ചു.
കേസിൽ കൂട്ടുപ്രതികളായ ഹെർദീപ് സിംഗ് എട്ട് മോഷണക്കേസുകളിലും ഗുർവിന്ദർ ഗിൽ 19 കേസുകളിലും ശിക്ഷ നേരിടുന്നവരാണ്.