കേസിലുൾപ്പെട്ട ഇന്ത്യൻ വംശജൻറെ പേരും മറ്റു വിശദാംശങ്ങളും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാതെ കാറിനുള്ളിൽ ജീവിച്ചു പോന്ന ഇയാൾക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്ന് അഭിഭാഷകൻ ബേണി ബാമർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് കോടതി പിഴയിൽ നിന്നും ഇയാളെ ഒഴിവാക്കിയത്.
റോഡ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും, പാർക്കിങ്, ടോൾ ഇനത്തിലും 114,000 ഡോളറോളമാണ് ഇയാളുടെ മേൽ പിഴ ചുമത്തിയിരുന്നത്. 2012-13 കാലഘട്ടത്തിൽ നിരവധി റോഡ് നിയമലംഘനങ്ങൾ ഇയാളുടെ പേരിൽ കണ്ടെത്തിയിരുന്നു. എന്നാൽ പിഴയൊന്നും അടയ്ക്കാത്ത സാഹചര്യത്തിൽ ഇതൊരു വലിയ തുകയായി തീർന്നു.
ഇന്ത്യയിൽ ടോൾ ബൂത്തുകളിൽ നേരിൽ ചെന്നാണ് ടോൾ അടയ്‌ക്കേണ്ടതെന്നും അതിനാൽ ഓട്ടമാറ്റിക് സംവിധാനമായ ഇ-ടാഗിനെക്കുറിച്ച് അറിവില്ലെന്നും ഇയാൾ കോടതിയിൽ അറിയിച്ചതായി 9 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.