വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. വീടിന് സമീപത്തെ പാർക്കിൽ കളിച്ച ശേഷം സഹോദരിക്കൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അവറീത് അപകടത്തിൽ പെട്ടത്.
മെൽബൻറെ കിഴക്കൻ പ്രദേശമായ ഡോൺകാസ്റ്ററിലെ വിക്ടോറിയ സ്ട്രീറ്റ് മുറിച്ചു കടക്കാന് ശ്രമിച്ചപ്പോഴാണ് കാറിടിച്ചത് എന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ റോയൽ ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഡോൺകാസ്റ്റർ ഈസ്റ്റ് സ്വദേശിയായ 64കാരിയാണ് ഇടിച്ച കാറിന്റെ ഡ്രൈവർ. ഇവർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ടെംപിൾസ്റ്റോവ് പാർക്ക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവറീത്.
സംഭവം നേരിൽ കണ്ടവരോ ഡാഷ് കാമിൽ ദൃശ്യങ്ങൾ ലഭിച്ചവരോ എത്രയും വേഗം പൊലീസിനെ ബന്ധപ്പെടണമെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.