ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം . ഫോക്നറിലുള്ള സെയ്ന്റ് മാത്യൂസ് കത്തോലിക്ക പള്ളിയിലെ ഇറ്റാലിയൻ കുർബാനക്ക് തൊട്ടു മുൻപ് കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തിയത്.
ആക്രമണം നടക്കുമ്പോൾ ഫാ. ടോമി പള്ളിയുടെ മുൻവശത്തു നീക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
അക്രമി വംശീയമായി ഫാ. ടോമി യെ അധിക്ഷേപിച്ചതായി പള്ളി അധികൃതർ പറയുന്നു. എന്നാൽ ഇതെന്താണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല .
സംഭവം നടന്നപ്പോൾ തന്നെ വിശ്വാസികൾ പോലിസിൽ അറിയിച്ചിരുന്നു. ഉടൻ തന്നെ ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം നോർത്തേൺ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഓടി രക്ഷെപെട്ട അക്രമിക്കായി പോലീസ് തെരച്ചിൽ തുടരുന്നു .