പെർത്തിലെ ഹിൽട്ടണിൽ പ്രവർത്തിക്കുന്ന കറി ക്ലബ് ഇന്ത്യൻ റെസ്റ്റോറന്റിനെതിരെയാണ് മലിനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിനു കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തത്.
ഉപഭോക്താക്കൾക്ക് ഇവിടെ കൈ കഴുകാനും മറ്റും ആവശ്യമായ സൗകര്യം നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് റെസ്റ്റോറന്റിന് മേൽ പിഴ ചുമത്തിയത്.
ഇതിന് പുറമെ അടുക്കളയിലെ പൈപ്പിലുള്ള പൂപ്പൽ ബാധ, പൊട്ടിപ്പൊളിഞ്ഞ ടൈൽസ് തുടങ്ങിയവയും പരിഹരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
റെസ്റ്റോറന്റിൽ പരിശോധന നടത്തിയ സിറ്റി ഓഫ് ഫ്രേമാന്റിൽ അധികൃതർ നിയമ ലംഘനം നടത്തിയതിന് റസ്റ്റോറന്റ് ഉടമ നിലേഷ് ഡോഖേയ്ക്കെതിരെ നിയമ നടപടികളുമായി മുൻപോട്ടു പോകുകയായിരുന്നു.
എന്നാൽ പരിശോധന നടക്കുന്ന സമയത്ത് താൻ റെസ്റ്റോറന്റിൽ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടുവെന്നും ഡോഖേ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല കറി ക്ലബ് ഇന്ത്യൻ റെറ്റോറന്റിന് പിഴ ലഭിക്കുന്നത്. മലിനമായ അന്തരീക്ഷത്തിൽ പ്രവർച്ചിച്ചതിന് മൂന്ന് വര്ഷം മുൻപും പിഴ ലഭിച്ചിട്ടുണ്ടെന്ന് നിലേഷ് സൂചിപ്പിച്ചു .
പെർത്തിൽ ഫുഡ് ആക്ട് ലംഘനത്തിന് ഈ വര്ഷം പിഴ ലഭിക്കുന്ന പെർത്തിലെ നാലാമത്തെ ബിസിനസ് ആണ് കറി ക്ലബ് ഇന്ത്യൻ റെസ്റ്റോറന്റ്.