മെൽബണിലെ മൊണാഷ് മൊണാഷ് സർവകലാശാലയിൽ പഠിക്കുന്ന കൃതിക എന്ന ഇന്ത്യന് വംശജക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിക്ക് ഓക്‌ലിയിൽ വച്ചാണ് സംഭവം.
സുഹൃത്തിനൊപ്പം മെൽബൺ നഗരത്തിൽ നിന്നും താമസസ്ഥലമായ ക്ലെയ്റ്റനിലേക്ക് മടങ്ങവെയാണ് ട്രെയിനിൽ വച്ച് മർദ്ദിക്കപ്പെട്ടതെന്ന് കൃതിക പറഞ്ഞു.
ട്രെയിനിലുണ്ടായിരുന്ന ഒരു സംഘം സ്ത്രീകൾ കൃതികയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഈ സമയത്ത് കയ്യിൽ നിന്നും തെറിച്ചു വീണ പേഴ്‌സ് ട്രെയിനിലുണ്ടായിരുന്ന ഒരു പുരുഷൻ മോഷ്ടിക്കുകയും ചെയ്തതായി കൃതിക ആരോപിച്ചു.
ട്രെയിനിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കൃതികയും തമ്മിലുണ്ടായ വാഗ്‌വാദമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
എന്നാൽ ഇത് തികച്ചും വംശീയാക്രമണമാണെന്നാണ് കൃതികയുടെ ആരോപണം.
മർദ്ദനത്തിൽ പരിക്കേറ്റ കൃതികയെ ആംബുലൻസിൽ ആശുപതിയിൽ എത്തിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളായതിനാൽ പരിശോധനക്ക് ശേഷം വിട്ടയച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം നേരിൽ കണ്ടവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Share

