തെക്കൻ മെൽബണിലെ എൽവുഡിൽ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം നടന്നത്. ഇന്ത്യൻ വിദ്യാർത്ഥി ഓടിച്ചിരുന്ന നിസാൻ സെഡൻ ഹോൾഡൻ യൂട്ടുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരണമടഞ്ഞതായി പോലീസ് അറിയിച്ചു.
സുഹൃത്തുക്കൾക്കൊപ്പം ഗ്ലെൻഹന്റലിയിൽ താമസിച്ചു വരികയായിരുന്ന ഇന്ത്യക്കാരൻ മൊണാഷ് സർവകലാശാല വിദ്യാർത്ഥിയാണ്.
അപകടവുമായി ബന്ധപ്പെട്ട് ബ്രൈറ്റണിലുള്ള ഒരു 23 കാരനെയും 24 വയസ്സുള്ള ഒരാളെയും സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർ പോലീസ് സംരക്ഷണയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് മുൻപായി ഹോൾഡൻ യൂട്ട് ഓർമൻഡ് എസ്പ്ലനേഡിൽ കൂടി സഞ്ചരിക്കുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. അതിനാൽ CCTV ഉള്ള പ്രദേശത്തെ വീട്ടുകാർ പോലീസിനെ ബന്ധപ്പെടണമെന്ന് വിക്ടോറിയ പോലീസ് വക്താവ് അറിയിച്ചു.