ന്യൂ സൗത്ത് വെയിൽസിലെ ഗോൾബൻ സൂപ്പർമാക്സ് ജയിലിലെ അന്തേവാസിയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ ആരോപണം.
പോലീസിനും, സൈന്യത്തിനും, ജയിൽ ഉദ്യോഗസ്ഥർക്കുമെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാരോപിച്ച് 24 കാരനെതിരെ പോലീസ് കേസെടുത്തു.
ഭാകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത മറ്റൊരു കേസിൽ ജയിലിൽ കഴിയവെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭീകരാക്രമണത്തിന് രണ്ട് തവണ പദ്ധതിയിട്ടു എന്ന കുറ്റമാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
2019 ഒക്ടോബറിൽ ഗോൾബൻ സൂപ്പർമാക്സ് ജയിലിലെ ഇയാളുടെ സെൽ പരിശോധിച്ചപ്പോൾ സമൂഹത്തിനും പോലീസിനുമെതിരെ ആക്രമണത്തിന് പദ്ധതിയിട്ടതിന്റെ തെളിവുകൾ ലഭിച്ചുവെന്ന് എ എഫ് പി ഉദ്യോഗസ്ഥർ പറഞ്ഞു.
കോടതി കുറ്റക്കാരനായി കണ്ടെത്തിയാൽ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)