ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്കും ഡിസൈൻ ചോരലുകൾക്കുമെല്ലാം വിരാമമിട്ടായിരിക്കും ഐ ഫോൺ പരന്പരയിലെ ഏറ്റവും ആധുനിക പതിപ്പ് നാളെയെത്തുന്നത്.
iOS 11 ഓപ്പറേറ്റിംഗ് സിസ്റ്റം ചോർന്നതോടെയാണ് ഐ ഫോൺ 8 നെക്കുറിച്ചുള്ള പല വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിൽ പ്രതീക്ഷിക്കാവുന്ന അഞ്ചു ഫീച്ചറുകൾ ഇവയാണ്.
മൂന്നു മോഡലുകൾ
ഐഫോൺ 8, ഐഫോൺ 8 plus, ഐഫോൺ X എന്നീ മോഡലുകളായിരിക്കും അവയെന്നാണ് ഡെവലപ്പർ സ്റ്റീവന് ട്രോഫ്റ്റൻ സ്മിത്ത് പറയുന്നത്.
ഇതിൽ ഐഫോൺ X ആയിരിക്കും പത്താം വർഷ പ്രമാണിച്ചുള്ള സ്പെഷ്യൽ മോഡൽ എന്നാണ് സൂചന.
മുഖം തിരിച്ചറിയും ഫോൺ
പാസ്സ്വേർഡും, വിരലടയാളവും എല്ലാം വിട പറയുന്നു. ഇനിമുതൽ നിങ്ങളുടെ മുഖം കണ്ടാൽ ഫോൺ തനിയെ അൺലോക്ക് ചെയ്യും എന്നാണ് iOS ലീക്ക് സൂചിപ്പിക്കുന്നത്. FaceID എന്നാണ് ആപ്പിൾ അതിനെ വിളിക്കുന്നത്. ഫേസ് ഐ ഡിയിൽ ഉപയോഗിക്കുന്ന ചില ആനിമേഷനുകളും ചോർന്നിട്ടുണ്ട്.
പരിഷ്കാരി iPhone X
ഐഫോൺ 1 മുതൽ 8 വരെയുള്ള നന്പരുകൾ ഒഴിവാക്കിയായിരിക്കും പത്താം വർഷത്തെ ഈ സ്പെഷ്യൽ പതിപ്പ് ഇറങ്ങുക. റോമൻ അക്ഷരത്തിലെ പത്ത് എന്ന X ഉപയോഗിച്ചുകൊണ്ട്. ഫേസ് ഐ ഡി പോലുള്ള പല ഫീച്ചറുകളും ഇതിലായിരിക്കും എന്നാണ് വ്യക്തമായത്. ഐഫോൺ 8ലും 8 പ്ലസിലും ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
ഫോണിൻറെ മുൻപ്രതലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന OLED സ്ക്രീനായിരിക്കും ഇതിൻറെ മറ്റൊരു പ്രത്യേകത എന്നാണ് സൂചന. അതായത്, ആപ്പിളിൻറെ ട്രേഡ് മാർക്ക് ശൈലിയിലുള്ള ഹോം ബട്ടൻ ഉണ്ടായിരിക്കില്ല. 1500 ഡോളറോ അതിനു മുകളിലോ ആയിരിക്കും ഈ മോഡലിൻറെ വിലയെന്നും, മറ്റു മോഡലുകളെക്കാൾ അൽപം വൈകി മാത്രമേ ഇത് വിപണിയിലെത്തൂ എന്നും റിപ്പോർട്ടുകളുണ്ട്.
പുത്തൻ തലമുറ ഇമോജികൾ
നിങ്ങളുടെ ശബ്ദവും മുഖഭാവവുമൊക്കെ തിരിച്ചറിഞ്ഞ് ഇമോജികൾ ഭാവം മാറുന്നതാകും ഈ സംവിധാനം. അനിമോജി എന്നാണ് പേര്. ആനിമേറ്റഡ് ഇമോജി എന്ന അർത്ഥത്തിൽ.
വയർലെസ് ഇയർഫോണുകൾ
ഐഫോൺ സെവനിൽ ഇയർഫോൺ ജാക്ക് നിർത്തലാക്കിയപ്പോൾ പലരും ആപ്പിളിനെ വിമർശിച്ചിരുന്നു. പുതിയ ഫോണിലും ഈ ജാക്കുകൾ തിരിച്ചുവരുന്നുണ്ടാകില്ല. പക്ഷേ ഈ വർഷം ആദ്യം പുറത്തിറക്കിയ വയർലെസ് ഇയർഫോണുകൾ പുതിയ രൂപത്തിലെത്തുമെന്നാണ് സൂചന.
(കടപ്പാട് - എ ബി സി)

