iPhone 8ഉം iPhone X ഉം പുറത്തിറങ്ങി; പ്രധാന സവിശേഷതകൾ ഇവ...

ആപ്പിൾ ഐ ഫോണുകളുടെ പത്താം വാർഷിക പതിപ്പുകളായ ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐ ഫോൺ X എന്നിവ ആപ്പിൾ ചീഫ് എക്സിക്യുട്ടീവ് ടിം കുക്ക് പുറത്തിറക്കി. $1579 മുതലായിരിക്കും പ്രീമിയം മോഡലായ ഐ ഫോൺ Xൻറെ ഓസ്ട്രേലിയയിലെ വില.

iPhone X

The new iPhone X does away with the home button and comes a decade after the first iPhone. (AAP) Source: AAP

ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററിലാണ് പുതിയ മോഡലുകൾ പരിചയപ്പെടുത്തിയത്. ഇതോടൊപ്പം പുത്തൻ സീരീസ് ആപ്പിൾ വാച്ചും, 4K ആപ്പിൾ ടി വിയും പുറത്തിറക്കിയിട്ടുണ്ട്.

iPhone X

ഐ ഫോൺ ടെൻ എന്നാണ് ആപ്പിൾ ഇതിനെ വിളിക്കുന്നത്. പത്താം വാർഷികത്തിലെ പ്രീമിയർ പതിപ്പ് എന്ന രീതിയിലാണ് ഐഫോൺ X ൻറെ വരവ്. 

ഭാരം കുറഞ്ഞ, വ്യക്തത കൂടിയ OLED സാങ്കേതിക വിദ്യയുള്ള സ്ക്രീനാണ് Xൻറേത്. 64GB, 256GB മോഡലുകളായിരിക്കും ഉണ്ടാവുക. 

1579 ഡോളർ മുതലായിരിക്കും ഓസ്ട്രേലിയയിൽ ഇവയുടെ വില.1829 ഡോളറാകും 265GB യുടെ വില. നവംബർ മൂന്നിന് മാത്രമേ ഈ മോഡൽ വിപണിയിൽ ലഭ്യമാകുകയുള്ളൂ. 

ഫോൺ ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ഫോൺ അൺലോക്കാകുന്ന FaceID ആണ് ഈ മോഡലിൻറെ ഏറ്റവും വലിയ പ്രത്യേകത. ഫോണിൻറെ മുൻ പ്രതലം നിറഞ്ഞുനിൽക്കുന്ന സ്ക്രീനായതിനാൽ ഹോം ബട്ടൻ ഉണ്ടാകില്ല. വിരൽ കൊണ്ട് മുകളിലേക്ക് സ്ക്രീനിൽ സ്വൈപ്പ് ചെയ്ത് വേണം ആപ്പുകൾ തുറക്കാൻ.

എയർ പവർ വയർലെസ് ചാർജിംഗ് സംവിധാനമാണ് ഇതിന്. അതായത് ഒന്നിലേറെ ഫോണുകൾ ഒരേ സമയം ചാർജ് ചെയ്യാൻ കഴിയും. ഐ ഫോൺ7 നെക്കാൾ രണ്ടു മണിക്കൂർ കൂടുതൽ ബാറ്ററി ചാർജ്ജ് നിൽക്കും എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. 

രണ്ട് 12MP ക്യാമറകളും ഇതിലുണ്ട്. ഡ്യുവൽ ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനോട് കൂടിയവയാണ് ഇവ. ബാക്ക്ഗ്രൗണ്ട് സ്വമേധയാ ഫോക്കസിനു പുറത്താക്കുന്ന പോർട്രൈറ്റ് മോഡ് ആണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. സെൽഫികൾക്കായി ഫ്രണ്ട് ക്യാമറയിലും ഇതു ലഭ്യമാണ്. 

FaceID ഉപയോഗപ്പെടുത്തി ആനിമേറ്റഡ് ഇമോജികളും ഇതിലുണ്ട്. അതായത് ഉപയോഗിക്കുന്ന ആളിൻറെ മുഖഭാവം പകർത്താവുന്ന ഇമോജികൾ.

iPone 8 & iPhone 8 Plus

കാഴ്ചയിൽ ഐഫോൺ 7 നോട് ഏറെ സാമ്യമുള്ളവയാണ് എട്ടാം പതിപ്പും. പക്ഷേ ഫോണിൻറെ പിൻഭാഗത്തും ഗ്ലാസ് ആണ് എന്നതാണ് പ്രധാന വ്യത്യാസം. വയർലെസ് ചാർജിംഗിനു വേണ്ടിയുള്ളതാണ് ഇത്. വശങ്ങളിൽ മാത്രം അലുമിനിയം ഉപയോഗിച്ചിരിക്കുന്നു. 

ഐ ഫോൺ Xലേതു പോലെ, കൂടുതൽ വേഗത കിട്ടുന്ന A11 മൈക്രോ ചിപ്പാണ് ഇവയിലും ഉപയോഗിച്ചിരിക്കുന്നത്. FaceIDയും അനുബന്ധ ഫീച്ചറുകളും ഒഴികെ മറ്റ് പ്രധാന സവിശേഷതകളെല്ലാം ഇവയിലുമുണ്ട്. 

64, 256GB മോഡലുകൾ തന്നെയാണ് ഇവയും. 1079 ഡോളറിലും 1229 ഡോളറിലുമായിരിക്കും ഇവയുടെ വില തുടങ്ങുന്നത്. സെപ്റ്റംബർ 22 മുതൽ ഇവ വിപണിയിൽ ലഭ്യമാകും. 

ഓഗ്മെൻറഡ് റിയാലിറ്റിയെ സഹായിക്കുന്ന ഹാർഡ്വെയറും സോഫ്റ്റ്വെയറും ആണ് ഐഫോൺ Xലും ഐഫോൺ 8 മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. 

4K വീഡിയോയും സൂപ്പർ സ്ലോ മോഷൻ വീഡിയോയും എടുക്കാൻ കഴിയുന്നതാണ് ഈ മോഡലുകളുടെയെല്ലാം ക്യാമറ സംവിധാനം. 

 


2 min read

Published


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now