SKIP TO MAIN CONTENT

ഇതാണ് അവസാന ഓവർ; ഇതാകണം അവസാന ഓവർ

ഇതൊരുമാതിരി വല്ലാതെ ഓവറായിപ്പോയല്ലോ... അവസാന ഓവർ കണ്ടിരുന്ന എല്ലാവരും നെഞ്ചിൽ കൈവച്ചു പറഞ്ഞിട്ടുണ്ടാകും. ഇങ്ങനെയുണ്ടോ ഒരു വിജയം!!!

Indian players including Hardik Pandya(L),captain Mahendra Singh Dhoni(C),Suresh Raina(2R)and Shikhar Dhawan(R)celebrate the wicket that led to the victory of India by 2 runs during the World T20 cricket tournament match between India and Bangladesh at Th
Indian players including Hardik Pandya(L),captain Mahendra Singh Dhoni(C),Suresh Raina(2R)and Shikhar Dhawan(R)celebrate the wicket that led to the victory Source: Getty Images

1 min read

Published

Updated


Skip to article content

കാണികളെ മുൾമുനയിൽ നിറുത്തിക്കൊണ്ടായിരുന്നു ഇന്ത്യ -ബംഗ്ലാദേശ് ട്വന്റി -ട്വന്റി മത്സരത്തിന്റെ അവസാനത്തെ ഓവർ. അവസാനത്തെ ഓവർ പന്തെറിയാൻ ഇന്ത്യൻ ക്യാപ്റ്റൈൻ എം എസ് ധോണി പന്ത് കൊടുത്തത് ഹാർദിക് പാണ്ഡ്യയ്ക്ക്. ആവേശമാർന്ന ആ ഓവറൊന്നു കണ്ടുനോക്കാം:

19.1 – ഓഫ്‌ സ്റ്റമ്പിന്റെ പുറത്തേയ്ക്കെറിഞ്ഞ ആദ്യ പന്തിൽ മുഹമദുള്ളയുടെ വക ഒരു റൺ  

19.2 - ഈ പന്തും ഓഫ്‌ സ്റ്റമ്പിന്റെ പുറത്തേക്ക്യ്ക്ക് പോയെങ്കിലും റഹിം ഇതിനെ ബൗണ്ടറിയിലെത്തിച്ചു 

ഇതോടെ ബംഗ്ലാദേശിന് നാല് പന്തിൽ 6 റൺസിന്റെ വിജയ ലക്ഷ്യം

19.3 – വീണ്ടും ബൗണ്ടറി.  പ്രതീഷ നഷ്ടപ്പെട്ടു ഇന്ത്യൻ ആരാധകർ

 ബംഗ്ലാദേശിന് മുന്നിലെ വിജയ ലക്ഷ്യം... മൂന്ന് പന്തിൽ വെറും 2 റൺസ്

19.4 – സ്‌ലോ ബോളിൽ റഹിം പുറത്ത് ( ബംഗ്ലാദേശ് 145/7)

ഇതോടെ ബംഗ്ലാദേശിനു  2 പന്തിൽ 2 റൺസ്‌  വിജയ ലക്ഷ്യം  

19.5 – മഹ്മദുല്ല ഉയർത്തിയടിച്ച പന്ത് ജഡേജയുടെ കൈകളിൽ സുരക്ഷിതം (ബംഗ്ലാദേശ് 145/7)

അവസാന പന്ത് എറിയുമ്പോൾ, ബംഗ്ലാദേശിനു ഇനി വേണ്ടത് ഒരു ബോളിൽ 2 റൺസ്

19.6 – ശ്വാസം അടക്കി  ഇന്ത്യൻ ആരാധകർ. എന്തും സംഭവിക്കാം.  ഓഫ്‌ സ്റ്റമ്പിന്റെ പുറത്തുകൂടി പോയ പന്ത് മുസ്തഫിസുർ റെഹ്മാന് മിസ്സ്‌ ആകുന്നു. ധോണിയുടെ കൈകളിൽ എത്തിയത് പന്ത് വകവയ്കാതെ റൺസിനായി ഓടിയ ബംഗ്ലാദേശി ബാറ്റസ്മാന്മാരെ അതിലും വേഗത്തിൽ വിക്കറ്റിനടുത്തേയ്ക്ക്  ഓടിയെത്തിയ ധോണിയുടെ അതിമനോഹര  സ്ടംപിങ്ങ്. അവിസ്വസനെയം. ഇന്ത്യക്ക് ഒരു റൺ ജയം. ആഘോഷവുമായി കാണികളും സോഷ്യൽ മീഡിയയും.  

Last ball mystery...thriller..Amazing reactions.. #IndvsBan pic.twitter.com/OiH73SBJ0T

— Paresh Rawal (@Babu_Bhaiyaa) March 23, 2016

എന്ന് സ്വന്തം ധോണി ... :)#currentaffairs#Cricket© Outspoken Posted by Outspoken on Wednesday, March 23, 2016

ധോണി ആരാ മോൻ :D #icuchalu #sports Credits : Rojin K Sunny ©ICU Posted by International Chalu Union - ICU on Wednesday, March 23, 2016

ക്രീസിൽ കലുകുത്താമെന്ന ചിന്ത നാഡിവഴി നിൻറെ തലച്ചോറിൽ എത്തുന്ന മുന്പേ ഞാൻ നിന്നെ സ്റ്റെമ്പ് ചെയ്തിരിക്കും. #ധോണി #Chakdhe #Team_India :-* Posted by Sajeer koppam on Wednesday, March 23, 2016

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now