കോമൺവെൽത്ത് ബാങ്കാണ് ആണ് ഇത് സംബന്ധിച്ച തീരുമാനം ഞായറാഴ്ച രാവിലെ ആദ്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ANZ , Westpac, NAB എന്നീ പ്രമുഖ ബാങ്കുകളും ഫീസ് നിർത്തലാക്കാൻ തീരുമാനിച്ചു.
ഇതര ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോൾ രണ്ടു ഡോളറോ രണ്ടര ഡോളറോ ആണ് ഫീസ് ഈടാക്കിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്‌ട്രേലിയയിലെ ബാങ്കുകൾക്ക് ലഭിച്ചിരുന്നത്.
ബാങ്കുകളുടെ ഈ തീരുമാനത്തെ ഫെഡറൽ ട്രെഷറർ സ്കോട്ട് മോറിസൺ സ്വാഗതം ചെയ്തു. ബാങ്കിങ് മേഖല കൂടുതൽ മത്സര ക്ഷമമാക്കാൻ സർക്കാർ പ്രമുഖ ബാങ്ക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ ബാങ്കേഴ്സ് അസോസിയേഷനും ബാങ്കുകളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് ഉപഭോക്താകൾക്ക് ബാങ്കിടപാടുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്താൻ സഹായകരമാകുമെന്ന്
ബാങ്കേഴ്സ് അസോസിയേഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാൽ വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് തുടർന്നും ഈടാക്കും.