സിഡ്‌നിയിലെ നോട്ടങ്കി തിയറ്ററും, ജീവകാരുണ്യസംഘടനയായ വിഷന്‍ 2020യും സംയുക്തമായാണ് ജംഗിള്‍ബുക്കിന്റെ നാടകാവിഷ്‌കാരം വേദിയിലെത്തിക്കുന്നത്.
റഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ബുക്കിലെ കഥ അടിസ്ഥാനമാക്കി പ്രശസ്ത പ്രശസ്ത നാടകകൃത്ത് ക്രെയ്ഗ് ഹിഗ്ഗിന്‍സന്‍ തയ്യാറാക്കിയ നാടകമാണ് ഇത്.
'ആരാണ് നിങ്ങളുടെ യഥാര്‍ത്ഥ കുടുംബം?' എന്ന ചോദ്യമുയര്‍ത്തി, വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ പറയുന്ന ജംഗിള്‍ബുക്ക് കഥയാണ് ഇത്.
മലയാളിയായ ലിബിന്‍ ടോമും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.

Credit: Supplied: Libin Tom
പാരമറ്റ റിവര്‍സൈഡ് തിയറ്ററില്‍ ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 8 വരെ വിവിധ ഷോകളാണ് ഉള്ളത്.
കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ അറിയാം.
Share

