വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടതോടെ, കൊച്ചിയിലേക്കുള്ള വിമാനസര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്‌ള നിരവധി വിമാനസര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടെന്ന കാര്യം വിശദീകരിക്കുകയാണ് സിഡ്‌നിയിലെ പീറ്റേഴ്‌സന്‍ ട്രാവല്‍സിലുള്ള ജിജു പീറ്റര്‍. അതു കേള്‍ക്കാം.