കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് തുടങ്ങുന്നു; മെഡല്‍ പ്രതീക്ഷയില്‍ ഈ മലയാളി താരങ്ങള്‍

തിരകളുടെ പറുദീസയായ ഗോള്‍ഡ് കോസ്റ്റില്‍ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇരുപതിലേറെ മലയാളികളുള്‍പ്പെടെ 225 അംഗ ടീമുമായാണ് ഇന്ത്യ ഗെയിംസിന് ഇറങ്ങുന്നത്.

Indian athletes at CWG Gold Coast

Indian athletes with deputy chief coach Radhakrishnan Nair at CWG Games Village, Gold Coast Source: Supplied

71 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നായി 6600 കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേളയ്ക്കാണ് ബുധനാഴ്ച ഗോള്‍ഡ് കോസ്റ്റില്‍ തിരിതെളിയുന്നത്. സിഡ്‌നി ഒളിംപിക്‌സിനു ശേഷം ഓസ്‌ട്രേലിയയില്‍  നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ഇത്.

General view of the Athletes Villages during a media tour of the Gold Coast Commonwealth Games Athletes Village on the Gold Coast, Sunday, March 18, 2018. (AAP Image/Dave Hunt) NO ARCHIVING
General view of the Athletes Villages during a media tour of the Gold Coast Commonwealth Games Athletes Village. (AAP Image/Dave Hunt) Source: AAP Image/Dave Hunt

നിലമെച്ചപ്പെടുത്തുമോ ഇന്ത്യ?

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അതിശക്തരല്ലെങ്കിലും പ്രതീക്ഷയുമായാണ് ഇന്ത്യയും ഗോള്‍ഡ് കോസ്റ്റില്‍ എത്തിയിരിക്കുന്നത്. 225 അംഗ ടീമാണ് ഇന്ത്യയുടേത്.

2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 15 സ്വര്‍ണ്ണമടക്കം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2010ലെ ഡല്‍ഹി ഗെയിംസില്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.

എന്തു നല്‍കും മലയാളിക്കരുത്ത്?

ഇരുപതിലേറെ മലയാളി താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിലുള്ളത്.

ഇതില്‍ അത്‌ലറ്റിക്‌സ് തന്നെയാണ് മലയാളി താരങ്ങളുടെ പ്രധാന ഇനം. 31 അംഗ അത്‌ലറ്റിക് ടീമില്‍ 11 പേരും മലയാളികളാണ്. ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ചും മലയാളി തന്നെ. രാധാകൃഷ്ണന്‍ നായര്‍.

പൊതുവില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും എന്നാണ് ടീമിന്റെ പ്രതീക്ഷ.

20 കിലോമീറ്റര്‍ നടത്തത്തില്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ പത്താം സ്ഥാനം നേടിയിരുന്ന കെ ടി ഇര്‍ഫാന്‍, വനിതകളുടെ ലോംഗ് ജംപില്‍ നയന ജെയിംസ്, നീന വി എന്നിവര്‍ പ്രതീക്ഷകളിലാണ്.

K T Irfan
K T Irfan is expecting to repeat the 2012 London Olympics performance Source: Wikimedia Commons

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു മെഡലുകള്‍ മാത്രമാണ് അത്‌ലറ്റിക്‌സില്‍ നിന്ന് ഇന്ത്യയക്ക് നേടാന്‍ കഴിഞ്ഞതെങ്കില്‍, ഇത്തവണ അത് ആറെങ്കിലുമായി ഉയര്ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

അത്‌ലറ്റിക്‌സിന് പുറമേ മെഡലുറപ്പിക്കുന്ന ഒരു മലയാളി താരം സ്‌ക്വാഷില്‍ ദീപിക പള്ളിക്കലാണ്. ഗ്ലാസ്‌ഗോയില്‍ സ്വര്‍ണ്ണം നേടിയ ദീപിക പള്ളിക്കല്‍- ജോഷ്‌ന ചിന്നപ്പ സഖ്യം ഇത്തവണയും ഇറങ്ങുന്നുണ്ട്.

Deepika Pallikkal
Deepika Pallikkal won gold in Glasgow 2014 Source: Wikimedia Commons

ഹോക്കിയില്‍ ഇന്ത്യയുടെ ഗോള്‍വല കാക്കാന്‍ ഇത്തവണയും പി ആര്‍ ശ്രീജേഷുണ്ട്. കരുത്തരായ ആതിഥേയരായിരിക്കും ഹോക്കിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ ഒരു മെഡലുറപ്പിച്ചു തന്നെയാണ് ഗോള്‍ഡ് കോസ്റ്റിലെത്തിയിരിക്കുന്നത് എന്നാണ് ഹോക്കി ടീം പറയുന്നത്.

ഇന്ത്യക്ക് ഏറെ പ്രതീക്ഷകളുള്ള ബാഡ്മിന്റന്‍ ടീമീലുമുണ്ട് ഒരു മലയാളി. എച്ച് എസ് പ്രണോയ്. സൈന നേവാളും, പി വി സിന്ധുവും, കെ ശ്രീകാന്തുമൊക്കെ അണിനിരക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റന്‍ സംഘത്തിന് പ്രണോയിയും കരുത്തു പകരുന്നു.

P R Sreejesh
Indian hockey team rely heavily on Sreejesh's saves Source: Facebook/P R Sreejesh

ഇന്ത്യയുടെ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ നാലു മലയാളികളാണ് ഉള്ളത്. സൈക്ലിംഗ് ടീമിലുമുണ്ട് രണ്ടു മലയാളി താരങ്ങള്‍.

കരുത്തിന്റെ കളി

ഗുസ്തിയും ഭാരോദ്വേഹനവും ഷൂട്ടിംഗും തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസുകളിലെ പ്രകടനം ഇവിടെയും ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് സുവര്‍ണ്ണതീരത്ത് സ്വര്‍ണ്ണം വാരാം.


2 min read

Published

Updated

By Deeju Sivadas


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now