SKIP TO MAIN CONTENT

കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അഞ്ച് കാമറൂൺ താരങ്ങളെ കാണ്മാനില്ല

കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ കാമറൂൺ താരങ്ങളിൽ അഞ്ച് പേരെ കാണാതായി. കാമറൂൺ ടീം മാനേജർ വിക്ടർ ആഗ്‌ബോർ താരങ്ങളുടെ തിരോധാനം സ്ഥിരീകരിച്ചു.

Cameroon athletes missing from Commonwealth Games
Cameroon athletes missing from Commonwealth Games Source: SBS

1 min read

Published


Skip to article content

ചൊവാഴ്ച്ച മത്സരം നടക്കാനിരിക്കെയാണ്‌ വെയ്റ്റ് ലിഫ്റ്റർമാരായ അർക്കഞ്ചേലിന് സോങ്ക്ബു, പെറ്റിറ്റ് മങ്കൊമ്പാ എന്നിവരെ കാണാതെയായത്. ബോക്സർമാരായ എൻഡിസ്‌ റ്റിക്കോയി, സിംപ്‌ളൈസ് ഫോറ്റ്സാല വെയ്റ്റ് ലിഫ്റ്റർ ഒലിവർ മാറ്റം എന്നിവരെ നേരത്തെ കാണാതായിരുന്നു,

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്നും താരങ്ങളെ കാണാതെയാവുന്നത് ആദ്യമായല്ല.

2006ലെ മെൽബൺ കോമണ്‍വെല്‍ത്ത് ഗെയിംസിൽ 14 താരങ്ങളെ മത്സരങ്ങൾക്കിടയിൽ കാണാതാവുകയും പിന്നീട് അവർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കീഴടങ്ങുകയും ചെയ്തിരുന്നു. താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 26 പേരാണ് 2006ലെ ഗെയിംസിൽ ഓസ്‌ട്രേലിയയിൽ അഭയം തേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതിന് മുൻപ് തന്നെ ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റൻ താരങ്ങളുടെ വിസ പരിമിതികളെപറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now