SKIP TO MAIN CONTENT

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം

ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണ്ണ മെഡൽ നേടി. വനിതാവിഭാഗം വെയ്റ്റ്ലിഫ്‌റ്റിംഗിൽ മീരാഭായ് ചാനു ആണ് രാജ്യത്തിന് വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയത്.

Meerabhai Chanu
Source: Dean Mouhtaropoulos/Getty Images

1 min read

Published

Updated


Skip to article content

കോമൺവെൽത്ത് ഗെയിംസിലെ റെക്കോർഡ് ഭേദിച്ചുകൊണ്ടാണ് 48 കിലോ വനിതാവിഭാഗം മത്സരത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനു ഒന്നാമതെത്തിയത്.

മൊത്തം 196 കിലോ ഉയർത്തിയാണ് ഗെയിംസിലെ തന്നെ റെക്കോർഡ് ചാനു ഭേദിച്ചത്.

2010 ൽ നൈജീരിയയുടെ അഗസ്റ്റിൻ ന്വവാക്കോലോ നേടിയ 175 കിലോ റെക്കോർഡ് ആണ് ചാനു തകർത്തത്

മൗറീഷ്യയുടെ റെനൈവോസോവ വെള്ളിയും ശ്രീലങ്കയുടെ ദിനുഷ ഗോമസ് വെങ്കലവും നേടി.

മെഡല്‍പ്പട്ടികയില്‍ ഇന്ത്യ മുന്നില്‍!

മീരാഭായ് ചാനുവിന്റെ സുവര്‍ണ്ണനേട്ടം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു അപ്രതീക്ഷിത നേട്ടവും സമ്മാനിച്ചു. മെഡല്‍ പട്ടികയില്‍ ഇന്ത്യ താല്‍ക്കാലികമായെങ്കിലും ഒന്നാം സ്ഥാനത്തെത്തി. നേരത്തെ പുരുഷവിഭാഗം 56 കിലോ മത്സരത്തിൽ ഇന്ത്യയുടെ പി ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു. ഇതോടെ ബുധനാഴ്ച ആരംഭിച്ച കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇതുവരെ രണ്ടു മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

medal list commonwealth games
Source: Commonwealth games

കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now