SKIP TO MAIN CONTENT

കേരളാ തെരഞ്ഞെടുപ്പ് ഫലം: ഓസ്ട്രേലിയയിൽ തത്സമയ വിവരങ്ങളുമായി SBS മലയാളം

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓസ്ട്രേലിയയിലേക്ക് എത്തിക്കാൻ എസ് ബി എസ് റേഡിയോയും തയ്യാർ. തിരുവനന്തപുരത്തെ മുഖ്യവോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും എസ് ബി എസ് മലയാളം റിപ്പോർട്ടർ എ എൻ കുമാരമംഗലത്തിൻറെ തത്സമയ റിപ്പോർട്ടുകൾ..

Kerala Election
Source: SBS Malayalam

1 min read

Published

Updated


Skip to article content

എസ് ബി എസ് മലയാളത്തിൻറെ വെബ്സൈറ്റിലൂടെയായിരിക്കും ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ ഓസ്ട്രേലിയൻ മലയാളികളിലേക്ക് എത്തിക്കുന്നത്. വെബ്സൈറ്റിലെ ഇലക്ഷൻ സ്പെഷ്യൽ സെഗ്മെൻറിൽ വിവരങ്ങൾ തത്സമയം അപ്ഡേറ്റ് ചെയ്യും. 

കേരളത്തിൽ നിന്ന് എസ്  ബി എസ് മലയാളം റിപ്പോർട്ടറുടെ തത്സമയ വീഡിയോ റിപ്പോർട്ടുകളും, ട്വീറ്റുകളും, ചിത്രങ്ങളുമെല്ലാം വെബ്സൈറ്റിലുണ്ടാകും. 

SBS Malayalam ഫേസ്ബുക്ക് പേജിലൂടെയും ഈ വിവരങ്ങൾ പിന്തുടരാവുന്നതാണ്. 

ഫലത്തിൻറെ വിലയിരുത്തലുകൾക്കും വിശകലനങ്ങളുമായി വിദഗ്ധരും രാഷ്ട്രീയനേതാക്കളും എസ് ബി എസ് വെബ്സൈറ്റിലും ഇന്നു രാത്രി എട്ടു മണിക്കുള്ള എസ് ബി എസ് മലയാളം റേഡിയോ പ്രക്ഷേപണത്തിലും എത്തുന്നുണ്ട്.

ഓസ്ട്രേലിയയിൽ തെരഞ്ഞെടുപ്പ് ഫലം തത്സമയം എത്തിക്കുന്ന ഏക മലയാളം മാധ്യമമാണ് എസ് ബി എസ് മലയാളം റേഡിയോ.. 

സിഡ്നി-മെൽബൺ സമയം ഉച്ചയ്ക്ക് 12.30 മുതൽ, തെരഞ്ഞെടുപ്പ് ഫലത്തിൻറെ ആവേശത്തിലേക്ക്... 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now