SKIP TO MAIN CONTENT

കേരളത്തെ വിറപ്പിക്കുന്ന തെരുവുനായ്ക്കള്‍: എന്താണ് ശാശ്വത പരിഹാരം?

തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കേരളത്തിലെ പല നഗരങ്ങളും മാറിയിരിക്കുന്നു. തിരുവനന്തപുരത്ത് ഒരു വീട്ടമ്മയെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ കഴിയാതെ അമ്പരന്നു നില്‍ക്കുകയാണ് അധികൃതര്‍. എന്നാല്‍, ഓസ്‌ട്രേലിയയിലോ മറ്റു വികസിത രാജ്യങ്ങളിലോ എന്തുകൊണ്ട് ഇത്തരത്തില്‍ തെരുവുനായ്ക്കളെ കാണുന്നില്ല? എസ് ബി എസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്...

Stray dog

1 min read

Published

Updated

By Delys Paul, Emie Roy


Skip to article content

കേരളത്തിലെ തെരുവനായ് പ്രശ്‌നത്തില്‍ രണ്ടു തരം പരിഹാരമാര്‍ഗ്ഗങ്ങളാണ് ചര്‍ച്ചയില്‍ ഉയരുന്നത്. നായകളെ കൊന്നൊടുക്കണമെന്ന് ഒരു വിഭാഗവും, അതു പാടില്ല വന്ധ്യംകരണമാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗവും. തെരുവുനായ കടിച്ചാല്‍ എന്തു ചെയ്യും എന്നറിയാതെ ഇതിനിടയില്‍പ്പെട്ട് ജനം ഉഴലുന്നു.

ഓസ്‌ട്രേലിയയില്‍ ഒരാളെ  നായ കടിച്ചാല്‍ എന്താണ് ചെയ്യാവുന്നത്? അപകടകാരികളായ നായകളെ ഓസ്‌ട്രേലിയയില്‍ കൊന്നുകളയാറുണ്ടോ? കേരളത്തിലെ വിഷയങ്ങള്‍ക്കൊപ്പം, ഈ പ്രശ്‌നങ്ങള്‍ കൂടി പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ.

തെരുവുനായകളെ വിഷംകൊടുത്തു കൊല്ലണം: കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി

Chitilappalli

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത് അടിയന്തര പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്നും, വിഷം കൊടുത്തു കൊല്ലുകയാണ് വേണ്ടതെന്നും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്ന വ്യവസായ പ്രമുഖൻ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. ചിറ്റിലപ്പള്ളിയുമായുള്ള അഭിമുഖം കേൾക്കാം.

സ്ഥായിയായ പരിഹാരം വന്ധ്യംകരണം മാത്രം: എ ജി ബാബു

A G Babu

നായകളെ കൊന്നൊടുക്കുന്നത് കൊണ്ട് സ്ഥിരമായ പ്രശ്നപരിഹാരം സാധ്യമാകില്ലെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ കോ ഓപ്റ്റഡ് അംഗവും, സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടുവാർഡ്സ് ആനിമൽസിൻറെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എ ജി ബാബു പറഞ്ഞു. അഭിമുഖം...

നായ കടിച്ചാൽ ഉടമയ്ക്ക് ആറു മാസം തടവ്: ഓസ്ട്രേലിയൻ നിമയങ്ങൾ അറിയുക

ഓസ്ട്രേലിയിൽ എന്തുകൊണ്ട് തെരുവുനായ്ക്കളെ കാണുന്നില്ല ? അഥവാ ഒരു നായ തെരുവിലെത്തിയാൽ എന്തു ചെയ്യും? നായവളർത്തലുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലുള്ള നിയമങ്ങൾ വിശദീകരിക്കുകയാണ് സിഡ്നിയിൽ വെറ്റിനറി ഡോക്ടറായ ഡോ. ഷീബ തോമസ്.

Dr Sheeba Thomas

തെരുവുനായ ശല്യത്തിൻറെ ശാസ്ത്രീയ പരിഹാരം എന്ത്?

Dr. Kishore

വിവിധ രാജ്യങ്ങളിൽ തെരുവുനായ ശല്യം പരിഹരിക്കാൻ ശാസ്ത്രീയമായി എന്തു മാർഗമായിരിക്കും പിന്തുടരുന്നത്? കൊച്ചിയിൽ ABCD എന്ന തെരുവുനായകൾക്കെതിരായ ശാസ്ത്രീയ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡോക്ടർ കിഷോർ അതേക്കുറിച്ച് വിശദീകരിക്കുന്നു.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now