ഒരു വര്‍ഷം തുടര്‍ച്ചയായി സ്ഥിരം സമയക്രമത്തില്‍ ജോലി ചെയ്തവര്‍ക്കാണ് തൊഴിലുടമയോട് സ്ഥിരനിയമനം ആവശ്യപ്പെടാവുന്നത്.
ആഴ്ചയില്‍ 38 മണിക്കൂറോ അതില്‍ കൂടുതലോ കാഷ്വല്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഫുള്‍ ടൈം സ്ഥിരം ജോലി ആവശ്യപ്പെടാവുന്നതാണ്.
38 മണിക്കൂറില്‍ കുറച്ച് ജോലി ചെയ്യുന്നവര്‍ എല്ലാ ആഴ്ചയിലും ഒരേ സമയക്രമമാണ് പാലിക്കുന്നതെങ്കില്‍ അവര്‍ക്ക് പാര്‍ട് ടൈം സ്ഥിരനിയമനത്തിനായും അഭ്യര്‍ത്ഥിക്കാം.
അതേസമയം, കാഷ്വല്‍ ജീവനക്കാര്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയാലും അത് നിരസിക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക് ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് മതിയായ കാരണങ്ങള്‍ തൊഴിലുടമ ചൂണ്ടിക്കാട്ടിയിരിക്കണം.
ഒരു കാഷ്വല്‍ ജീവനക്കാരനെ സ്ഥിരം ജീവനക്കാരനായി നിയമിച്ചുകഴിഞ്ഞാല്‍ ജോലി ചെയ്യുന്ന സമയത്തില്‍ വലിയ മാറ്റം വേണ്ടിവരുമെങ്കില്‍ തൊഴിലുടമയ്ക്ക് ആ അപേക്ഷ നിരസിക്കാം. അല്ലെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആ വേക്കന്‍സി ഇല്ലാതാവുകയോ, കാര്യമായ മാറ്റങ്ങളുണ്ടാവുകയോ ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിലും അപേക്ഷ നിരസിക്കാന്‍ കഴിയും.
ഈ കാരണങ്ങൾ ജീവനക്കാരുമായി തൊഴിലുടമകൾ ചർച്ച ചെയ്യുകയും വേണം.
ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പിലാക്കിയതായി ഫെയർ വർക്സ് കമ്മീഷൻ
പുതിയ നിയമമാറ്റം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാഷ്വല്‍ ജീവനക്കാര്‍ക്ക് ജോലി തുടങ്ങി ആദ്യത്തെ 12 മാസത്തിനുള്ളില്‍ നല്‍കേണ്ടതാണ്.
ഒക്ടോബർ ഒന്നിനോ അതിന് മുൻപോ കാഷ്വൽ ജീവനക്കാരായി നിയമിതരായവർക്ക് 2019 ജനുവരി ഒന്നിന് മുൻപായി ഇത് നൽകണമെന്നും കമ്മീഷന്റെ തീരുമാനത്തിൽ പറയുന്നു.
കാഷ്വല്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫെയർ വര്‍ക്‌സ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ശുപാര്‍ശ സംബന്ധിച്ച് വ്യവസായങ്ങളുടെയും യൂണിയനുകളുടെയും അഭിപ്രായങ്ങള്‍ കമ്മീഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു .
തുച്ഛമായ വേതനം നല്‍കി കാഷ്വല്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്ന നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഷ്വല്‍ ആയി മാത്രം നിയമിക്കുന്ന പ്രവണതയ്ക്ക് ഇതോടെ മാറ്റം ഉണ്ടാകുമെന്ന് യൂണിയനുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

