വൈപ്സും, സോപ്പും ഉപയോഗിക്കുമ്പോൽ ശിശുക്കളുടെ ത്വക്കിന് സ്വഭാവികമായുള്ള സംരക്ഷണ വലയം നഷ്ടപ്പെടുന്നു. ഭക്ഷ്യ അലര്‍ജി ഉണ്ടാകാന്‍ ജനിതകപരമായി പ്രവണതയുള്ള കുട്ടികളില്‍ ഇത് അലര്‍ജിക്ക് പ്രേരകമാകും എന്നാണ് പഠനം പറയുന്നത്.
അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണവസ്തുക്കള്‍ കഴിച്ചുതുടങ്ങുന്നതിന് മുമ്പു തന്നെ കുട്ടികളില്‍ അലര്‍ജി രൂപപ്പെടാന്‍ ത്വക്കിലുണ്ടാകുന്ന ഈ മാറ്റം വഴിവയ്ക്കും എന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫസര്‍ കുക്ക് മില്‍സ് ചൂണ്ടിക്കാട്ടുന്നത്. സംരക്ഷണകവചം നഷ്ടമാകുന്നതോടെ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണവസ്തുക്കള്‍ സ്പര്‍ശനത്തിലൂടെ കുട്ടിയുടെ ശരീരത്തിലേക്ക് എത്തുന്നു. ഭക്ഷണം കഴിച്ചു തുടങ്ങും മുമ്പു തന്നെ അലര്‍ജി രൂപപ്പെടാന്‍ അതാണ് കാരണമെന്നും പ്രൊഫസര്‍ മില്‍സ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ 20 കുട്ടികളിൽ ഒരാൾക്ക് എന്ന തോതിൽ ഭക്ഷണ പദാർത്ഥങ്ങളോട് അലർജിയുണ്ട്. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും, കുട്ടികളെ ശുചിയാക്കുമ്പോൾ പരമാവധി ബേബി വൈപ്സിന്റെ ഉപയോഗംകുറയ്ക്കാനും, വെള്ളം ഉപയോഗിച്ചു കഴുകുന്ന പരമ്പരാഗത രീതി കൂടുതലായി പിന്തുടരാനും പഠനം നിര്‍ദ്ദേശിക്കുന്നു. ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്ത ശേഷം കുട്ടികളെ എടുക്കും മുമ്പ് കൈ വൃത്തിയായി കഴുകണമെന്നും പഠനസംഘം നിര്‍ദ്ദേശിക്കുന്നുണ്ട്.