SKIP TO MAIN CONTENT

കുട്ടികളുടെ സ്ലിംഗിന്റെ തെറ്റായ ഉപയോഗം: ജാഗ്രതാ നിർദ്ദേശം നൽകി സൗത്ത് ഓസ്‌ട്രേലിയ

കുട്ടികൾക്കുള്ള സ്ലിംഗിന്റെ തെറ്റായ ഉപയോഗം മാരകമായ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് പുതിയ പഠന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Parents are being urged to be careful using baby slings
Parents are being urged to be careful using baby slings Source: Photo by Steven Cleghorn on Unsplash

1 min read

Published

Updated


Skip to article content

കുട്ടികളെ എടുക്കാനായി സ്ലിംഗുകളിൽ ഇരുത്തുമ്പോൾ ഇത് ശരിയായാണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം. കുട്ടികളുടെ താടി നെഞ്ചത്ത് മുട്ടുന്നത് പോലെ സ്ലിംഗുകളിൽ ഇരുത്തുമ്പോൾ ശ്വാസം തടസ്സം ഉണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യത ഉണ്ടെന്ന് ആരോഗ്യ വകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ നിക്കോൽ സ്പുരിയർ ചൂണ്ടിക്കാട്ടുന്നു

പൊതുവെ സ്ലിംഗുകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ എടുക്കുമ്പോൾ കുഞ്ഞുങ്ങൾ കൂടുതൽ സുരക്ഷിതരാണെന്നാണ്  മാതാപിതാക്കളുടെ ധാരണ. എന്നാൽ സ്‌ളിംഗിന്റെ തെറ്റായ ഉപയോഗം മൂലം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൂന്ന് കുട്ടികൾ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നതായി ഡോക്ടർ നിക്കോൽ സ്പുരിയർ പറയുന്നു.

കൂടാതെ ഓൺലൈൻ വഴി സ്ലിംഗുകൾ വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വെക്കണമെന്ന് കിഡ്‌സ് സേഫ് സൗത്ത് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ ആയ ഹോളി ഫിറ്സ്‌ഗെറാൾഡ് പറഞ്ഞു. ഗുണനിലവാരം നേരിട്ട് അറിയാൻ പറ്റാത്തതും കുഞ്ഞുങ്ങൾക്ക് പാകമാണോ എന്ന് പരീക്ഷിച്ചു നോക്കാൻ പറ്റാത്തതും അപകട സാധ്യത വർധിപ്പിക്കാൻ കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now