SKIP TO MAIN CONTENT

കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് ഓസ്‌ട്രേലിയയിൽ പ്രത്യേക ദൗത്യ സംഘം

കുടിയേറ്റക്കാരുടെ തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കും. രാജ്യത്ത് വിവിധ തൊഴിൽ മേഖലകളിൽ ചൂഷണത്തിനിരയാകുന്ന കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണിത്.

workplace stress
Source: Getty Images

2 min read

Published

Updated

Source: Australia government


Skip to article content

ഓസ്‌ട്രേലിയയിലേക്ക് വിവിധ നാടുകളിൽ നിന്നും കുടിയേറുന്നവർ ഇവിടെ നിരവധി തൊഴിൽ മേഖലകളിൽ ജോലി ചെയ്തുവരുന്നു. ഇവർ തൊഴിൽ ദാതാവിന്റെ പക്കൽ നിന്നും പല തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാവുന്നാതായാണ് റിപ്പോർട്ടുകൾ. ഇത് ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്നതെന്ന് തൊഴിൽ മന്ത്രി സെനറ്റർ മെക്കെലില ക്യാഷ് അറിയിച്ചു.

ഒരു പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്നതിലൂടെ രാജ്യത്ത് തൊഴിൽ മേഖലകളിൽ ചൂഷണത്തിനിരയാകുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളെയും, വിദേശ തൊഴിലാളികളെയും സംരക്ഷിക്കുന്നതിൽ സർക്കാരിനെ സഹായിക്കാൻ ഈ പ്രത്യേക ദൗത്യ സംഘത്തിന് കഴിയുമെന്നും ക്യാഷ് ചൂണ്ടിക്കാട്ടി.

മാത്രമല്ല, കുറഞ്ഞ വേദനം നൽകുകയും, തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കാതിരിക്കുകയും, മതിയായ കാരണങ്ങളില്ലാതെ മനഃപൂർവം തൊഴിലാളികളെ പിരിച്ചുവിടുകയും  ചെയ്യുന്ന തൊഴിൽ ദാതാക്കളിൽ നിന്നും കൂടുതൽ പിഴ ഈടാക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വലിപ്പം  കണക്കിലെടുക്കാതെയാവും പിഴ ഈടാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടിയേറ്റ തൊഴിലാളികൾക്ക് മോശമായ അനുഭവങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിലൂടെ ഗുരുതരമായ നിയമലംഘനമാണ് നടക്കുന്നതെന്നും ഇത് തുടരാൻ സർക്കാർ അനുവദിക്കില്ലെന്നും സെനറ്റർ മെക്കെലില ക്യാഷ് കൂട്ടിച്ചേർത്തു.

പ്രൊഫസർ  അലെൻ ഫേൽസ് എ ഓ ഈ പ്രത്യേക ദൗത്യ സംഘത്തെ നയിക്കും. കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ട നടപടികൾക്ക് വിദഗ്ദ്ധോപദേശവും ഫേൽസ് നൽകും. നിയുക്‌ത  അധ്യക്ഷനായ ഡോ  ഡേവിഡ് കസിൻസ് എ എം നോടൊപ്പം 18 മാസം നീണ്ട ഈ ഉത്തരവാദിത്തം  ഏറ്റെടുക്കുന്നതിൽ ഫേൽസ് സന്തോഷം പ്രകടിപ്പിച്ചു.

പ്രത്യേക ദൗത്യ സംഘത്തിന്റെ ചുമതലകൾ :

  • കുറഞ്ഞ വേദനം നൽകുകയും, തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കാതിരിക്കുകയും, മതിയായ കാരണങ്ങളില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുകയും  ചെയ്യുന്ന തൊഴിൽ ദാതാക്കളിൽ നിന്നും കനത്ത പിഴ ഈടാക്കുക.

 

  • തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഫ്രാൻഞ്ചൈസികൾക്ക് മേൽ നടപടിയെടുക്കാത്ത കമ്പനികളെ കണ്ടെത്തുക, അവർക്കെതിരെ നിയമ നടപടികൾക്കുള്ള പ്രത്യേക വ്യവസ്ഥ നടപ്പിലാക്കുക 

 

  • ഫെയർ വർക്ക് ഓംബുഡ്‌സ്മാൻറെ കാര്യക്ഷമതക്കായി കൂടുതൽ ആളുകളെ നിയമിക്കുന്നതിന് 20 മില്യൺ ഡോളർ അധികം ഫണ്ട് അനുവദിക്കുക

 

  • ഫെയർ വർക്ക് ഓംബുഡ്‌സ്മാൻറെ അധികാരം ശക്തിപ്പെടുത്തുക. അതുവഴി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിൽദാതാക്കൾക്കെതിരെ കർശന നടപടിയെടുക്കാൻ ഓംബുഡ്‌സ്മാന് സാധിക്കും.

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now