ന്യൂസിലൻറ് ടീം ലോകകപ്പിലെ ഫേവറിറ്റുകളാണെന്ന് ഒരാഴ്ച മുന്പ് തമാശയ്ക്ക് പറയാൻ പോലും ആരും ധൈര്യപ്പട്ടിരുന്നില്ല. എന്നാൽ, ലോകകപ്പിലെ പ്രഖ്യാപിത ഫേവറിറ്റുകളെ ഒന്നിനു പിറകെ ഒന്നായി തോൽപ്പിച്ച കീവിപ്പട സെമിഫൈനൽ സാധ്യതകൾ ഏകദേശം ഉറപ്പിച്ചു.
142 റണ്്സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ടീമിനെ, ന്യൂസിലൻറിന്റെ പേസർമാരും സ്പിന്നർമാരും ചേർന്ന് ഒന്പതു വിക്കറ്റിന് 134 റൺസിലൊതുക്കി.
ഹിമാലയൻ മലനിരകൾക്കടുത്ത് ധരംശാലാ ക്രിക്കറ്റ് ഗ്രൌണ്ടിൽ ഓസ്ട്രേലിയയെ എട്ടു റണ്ണിന് തോൽപ്പിച്ചാണ് ന്യൂസിലൻറ് പടയോട്ടം തുടരുന്നത്. 142 റണ്്സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ടീമിനെ, ന്യൂസിലൻറിന്റെ പേസർമാരും സ്പിന്നർമാരും ചേർന്ന് ഒന്പതു വിക്കറ്റിന് 134 റൺസിലൊതുക്കി.
ഉസ്മാൻ ഖവാജയുടെ മികച്ച തുടക്കവും (27 പന്തിൽ 38) അവസാന ഓവറുകളിലെ മിച്ച് മാർഷിൻറെ തകർപ്പനടിയും ഉണ്ടായിട്ടും ഹിമാലയൻ താഴ് വരയിൽ വിജയം മാത്രം ഓസീസിനൊപ്പം നിന്നില്ല.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻറിന് മാർട്ടിൻ ഗപ്തിൽ തകർപ്പൻ തുടക്കമാണ് നൽകിയത്. ബ്രെണ്ടം മക്കല്ലത്തിൻറെ വിടവ് നികത്തുന്നപോലെ ബാറ്റ് ചെയ്ത മക്കല്ലം, 27 പന്തിൽ 39 റൺസെടുത്തു.
നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ മൂന്നു സ്പിന്നർമാരെ ഇറക്കിയ ക്യാപ്റ്റൻ കെയിൻ വില്യംസൺ, ഇവിടെ നേഥൻ മക്കല്ലത്തെ മാറ്റി പകരം ഫാസ്റ്റ് ബൌളർ മിച്ചൽ മക്ലനാഘനെ കൊണ്ടുവന്നു.
മികച്ച ക്യാപ്റ്റൻസിയും തന്ത്രങ്ങളുമാണ് ന്യൂസിലൻറിന് ഈ വിജയം സമ്മാനിച്ചത്. നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ മൂന്നു സ്പിന്നർമാരെ ഇറക്കിയ ക്യാപ്റ്റൻ കെയിൻ വില്യംസൺ, ഇവിടെ നേഥൻ മക്കല്ലത്തെ മാറ്റി പകരം ഫാസ്റ്റ് ബൌളർ മിച്ചൽ മക്ലനാഘനെ കൊണ്ടുവന്നു. ക്യാപ്റ്റൻറെ പ്രതീക്ഷ കാത്ത മക്ലനാഘൻ മൂന്നോവറിൽ മൂന്നു വിക്കറ്റുമായി വിജയനായകനായി.
ഒരു ഡാനിയൽ വെട്ടോറിയല്ലാതെ മറ്റൊരു സ്പിന്നറെയും ഇതുവരെ എടുത്തുപറയാനില്ലാതിരുന്ന ന്യൂസിലൻറിനു വേണ്ടി സ്പിന്നർമാർ വിജയം കൊയ്യുന്നു എന്ന അപൂർവതയും ഈ മത്സരങ്ങൾക്കുണ്ട്. മിച്ചൽ സ്റ്റാൻറ്നറും ഇഷ് സോധിയും ചേർന്ന് ന്യൂസിലൻറിന് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. സ്റ്റീവ് സ്മിത്തിനെ കബളിപ്പിച്ച് സ്റ്റംപ് ചെയ്ത സ്റ്റാൻറ്നറുടെ ആദ്യ ഓവർ പന്തു മാത്രം മതി ക്ലാസ് തെളിയിക്കാൻ
തുടർച്ചയായ രണ്ടു വിജയങ്ങളോടെ ന്യൂസിലൻറ് സെമിപ്രതീക്ഷ ഏകദേശം ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങളിൽ പാകിസ്ഥാനോടും ബംഗ്ലാദേശിനോടും ഇപ്പോഴത്തേ ഫോമിൽ ന്യൂസിലൻറിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല. ഇതിൽ രണ്ടു മത്സരവും തോറ്റാലും റൺ റേറ്റിൻറെ മികവിൽ സെമിയിലെത്താൻ കഴിഞ്ഞേക്കും.
അതേസമയം ഓസ്ട്രേലിയ വിഷമവൃത്തത്തിലാണ്. ഇന്ത്യൻ മണ്ണിൽ തപ്പിത്തടയുന്ന ഓസ്ട്രേലിയ ഇനി നേരിടാനുള്ളത് മൂന്ന് ഉപഭൂഖണ്ഡ ടീമുകളെ. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്. ഗ്രൂപ്പിൽ നിന്ന് രണ്ടു ടീമുകൾ മാത്രമേ സെമിയിൽ കയറൂ എന്നതിനാൽ ഒരു മത്സരം പോലും തോൽക്കാൻ ഇനി ഓസ്ട്രേലിയയ്ക്കു കഴിയില്ല.
മത്സരങ്ങളുടെ പൂർണ്ണ ഹൈലൈറ്റ്സ് ഇവിടെ കാണാം.

