SKIP TO MAIN CONTENT

ക്വീൻസ്ലാൻഡിൽ ടാക്സി ഡ്രൈവർമാർക്കുള്ള ഇംഗ്ലീഷ് പരീക്ഷ നിർത്തലാക്കി

ക്വീൻസ്ലാൻഡിൽ ടാക്സി ഡ്രൈവറാകാൻ വേണ്ടിയിരുന്ന ഇംഗ്ലീഷ് ഭാഷാ പരീക്ഷയും പ്രാദേശിക ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള പരീക്ഷയും സംസ്ഥാന സർക്കാർ നിറുത്തലാക്കി.

How taxi passengers can be COVID-safe?
Are rideshare and taxi drivers essential workers and eligible for the Pfizer jab? Source: AAP/Joel Carrett

1 min read

Published

Updated


Skip to article content

ക്വീൻസ്ലാൻഡിൽ ടാക്സി ഡ്രൈവറാകാൻ ഇംഗ്ലീഷ് ഭാഷ പരീക്ഷയിൽ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. 35 ലേറെ ടാക്സികൾ ഓടുന്ന 'മേജർ ടാക്സി' മേഖലകളിലായിരുന്നു ഈ പരീക്ഷ നിർബന്ധിതമായിരുന്നത്. 

ഇതാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിറുത്തലാക്കിയിരിക്കുന്നത്.

കൂടാതെ,  പ്രധാന മേഖലകളിൽ ടാക്സി ഓടിക്കണമെങ്കിൽ അവിടത്തെ റോഡുകളും മറ്റു ഭൂമിശാസ്ത്ര പ്രത്യേകതകളും മനസിലാക്കുന്നതിനുള്ള പരിശീലനവും പരീക്ഷയും പൂർത്തിയാക്കണമായിരുന്നു. ഇതും സർക്കാർ നിർത്തലാക്കിയിട്ടുണ്ട്.

എന്നാൽ, ക്വീൻസ്ലാൻഡ് സർക്കാരിൻറെ ഈ തീരുമാനത്തോട് ടാക്സി കൌൺസിൽ വിയോജിപ്പ് അറിയിച്ചു.

ഊബർ ടാക്സി നിയമവിധേയമാക്കിയതിന്റെ പിന്നാലെയുള്ള ഈ തീരുമാനം, മതിയായ ആലോചനയിലാതെ സ്വീകരിച്ചതാണെന്നും,  ഇതുമൂലം ടാക്സി മേഖലയുടെ നിലവാരം കുറയുമെന്നും ക്വീൻസ്ലാൻഡിലെ ടാക്സി കൌൺസിൽ സി ഇ ഓ ബെഞ്ചമിൻ വാഷ് മുന്നറിയിപ്പ് നൽകി. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now