SKIP TO MAIN CONTENT

കടലില്‍ കുടുങ്ങിയ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു

പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഗുരുതരമായി പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പല്‍ ഒസിരിസാണ് അഭിലാഷ് ടോമിയെ രക്ഷിച്ചത്.

Indian solo yachtsman Abhilash Tomy lying in his bunk aboard his 10-metre vessel Thuriya.
Indian solo yachtsman Abhilash Tomy lying in his bunk aboard his 10-metre vessel Thuriya. Source: AAP

1 min read

Published

Updated


Skip to article content

പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു അപകടം.

മൂന്നു ദിവസമായി കടലില്‍ കുടങ്ങിക്കിടന്ന അഭിലാഷിനെ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ നാവികസേനയാണ് അറിയിച്ചത്.

അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലകളില്‍ അഭിലാഷിന്റെ തുരിയ എന്ന വഞ്ചിയിലെ പ്രധാന പായ് തകരുകയായിരുന്നു. മുതുകിന് പരുക്കേറ്റെന്നും അടിയന്തര സഹായം വേണമെന്നും ശനിയാഴ്ച അഭിലാഷ് ടോമി സന്ദേശം അയച്ചിരുന്നു.

Abhilash Tomy on his boat 'Thuriya".
Abhilash Tomy on his boat 'Thuriya". Source: Golden Globe Race

ഓസ്‌ട്രേലിയന്‍ നാവികസേനയുടെ HMAS ബല്ലാററ്റ് എന്ന കപ്പല്‍ അഭിലാഷിന്റെ വഞ്ചിയുടെ സമീപത്തേക്ക് നീങ്ങുകയാണ്. ശനിചാഴ്ച തന്നെ ഈ കപ്പല്‍ നാവികസനേ  രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതോടൊപ്പം വ്യോമസേനാ വിമാനങ്ങളും ഫ്രഞ്ച് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

ഫ്രഞ്ച് കപ്പല്‍ ഒസിരിസില്‍ നിന്നുള്ള രണ്ടു ബോട്ടുകള്‍ ആദ്യം അഭിലാഷിന്റെ വഞ്ചിയിലേക്കെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. അതിനു ശേഷമാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.

സമീപത്തുള്ള ലെ ആംസ്റ്റര്‍ഡാം എന്ന ചെറു ദ്വീപിലേക്കായിരിക്കും അഭിലാഷിനെ കൊണ്ടുപോകുക എന്നാണ് ആദ്യ സൂചന. ഇവിടയുള്ള ആശുപത്രി സൗകര്യങ്ങള്‍ ഉപയോഗിച്ച് ചികിത്സ നല്‍കും.

തുടര്‍ന്ന് HMAS ബല്ലാററ്റ് എന്ന ഓസ്‌ട്രേലിയന്‍ യുദ്ധക്കപ്പലില്‍ പെര്‍ത്തിലേക്കോ മറ്റേതെങ്കിലും നഗരത്തിലേക്കോ കൊണ്ടുപോകും.

ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനാണ് കൊച്ചി കണ്ടനാടു സ്വദേശിയായ അഭിലാഷ് ടോമി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now