ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിരുന്നില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പത്തോളം ജില്ലകളില്‍ എല്‍ ഡി എഫ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എല്‍ ഡി എഫ് സ്ഥാനാർത്ഥികളായി മൽസരിച്ച പ്രമുഖരില്‍ മന്ത്രി മേഴ്സികുട്ടിയമ്മ, ജോസ് കെ മാണി എന്നിവർക്ക് മാത്രമാണ് തിരിച്ചടി നേരിട്ടത്.
തുടക്കം മുതല്‍ എല്‍ ഡി എഫ് മുന്നേറ്റം ദൃശ്യമായ സംസ്ഥാനത്ത് 45 സീറ്റില്‍ താഴെ മാത്രമാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. നിലവില്‍ എറണാകുളം, വയനാട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു ഡി എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്. വടകരയിൽ ആർഎംപിഐ സ്ഥാനാർത്ഥി കെ കെ രമ ജയമുറപ്പിച്ചു.
'സംപൂജ്യരായെങ്കിലും' കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെട്ട പ്രകടനമാണ് എൻ ഡി എ പല മണ്ഡലങ്ങളിലും കാഴ്ചവച്ചത്. നേമത്ത് കഴിഞ്ഞ തവണത്തേതിന് സമാനമായ കുതിപ്പുണ്ടാക്കാനായില്ലെങ്കിലും പാലക്കാട് തൃശൂർ മണ്ഡലങ്ങളില്‍ ശക്തമായ സാന്നിധ്യമാകാൻ എൻ ഡി എ ക്ക് കഴിഞ്ഞു.
കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിൽ കനത്ത തിരിച്ചടിയാണ് ജോസ് കെ മാണിക്ക് നേരിടേണ്ടി വന്നത്. പി സി ജോര്‍ജ്ജില്‍ നിന്ന് പൂഞ്ഞാര്‍ ഇടതുമുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിടിച്ചെടുത്തു.