ഓസ്‌ട്രേലിയയില്‍ കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷം അതുമായി ബന്ധപ്പെട്ട് തട്ടിപ്പിന് ഇരയായ 4,160 പേരുടെ പരാതികളാണ് സ്‌കാം വാച്ചിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
എത്ര പണമാണ് കൊവിഡ് തട്ടിപ്പുകളിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് നഷ്ടമായിട്ടുള്ളത് എന്നറിയാമോ?
തട്ടിപ്പുകാര്‍ ഇതുവരെ കൈക്കലാക്കിയത് 51,18,000 ലേറെ ഡോളറാണ്
വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനുള്ള ഫിഷിംഗ് സന്ദേശങ്ങള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍, സൂപ്പറാന്വേഷന്‍ തട്ടിപ്പുകള്‍ എന്നിവയാണ് ഇതില്‍ ഏറ്റവും കൂടുതലെന്ന് സ്‌കാംവാച്ച് പറയുന്നു.
സര്‍ക്കാര്‍ സന്ദേശങ്ങള്‍
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പേരില്‍ തട്ടിപ്പുകാര്‍ കൊവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്.
മൊബൈല്‍ മെസേജുകളും, ഇമെയിലുകളും കണ്ടാല്‍ ഇത് തട്ടിപ്പാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ ലോഗോയും ഡിസൈനും എല്ലാം ഉപയോഗിച്ചാണ് ഇത്തരം സന്ദേശങ്ങള്‍.
ഫെഡറല്‍ ആരോഗ്യവകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന ഒരു ഇമെയിലാണ് ഇത്.
myGov ന്റെ പേരില്‍ ഇത്തരം എസ് എം എസ് സന്ദേശങ്ങളും വ്യാപകമാണ്.
കൊവിഡില്‍ നിന്ന് കരകയറാനായി സര്‍ക്കാര്‍ നിരവധി സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ മറവിലും തട്ടിപ്പുകാര്‍ ഇരകളെ തേടുന്നുണ്ട്.

Source: courtesy of scamwatch

Source: courtesy of scamwatch
സര്‍ക്കാര്‍ സബ്‌സിഡിക്ക് അര്‍ഹനാണ് എന്ന് പറയുന്ന തട്ടിപ്പ് സന്ദേശങ്ങളാണ് ഇവ.
ബാങ്കുകളുടെ പേരിലും, സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരിലുമെല്ലാം ഇത്തരം സന്ദേശങ്ങള്‍ വരുന്നുണ്ട്.

Source: courtesy of scamwatch
തട്ടിപ്പ് തടയാന്‍ എന്തു ചെയ്യാം?
- വിശ്വസനീയമായ സ്ഥലങ്ങളില്‍ നിന്നുള്ള സന്ദേശമാണെന്ന് തോന്നിയാല്‍ പോലും അതിലുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത് എന്നാണ് സ്‌കാംവാച്ച് നല്‍കുന്ന നിര്‍ദ്ദേശം.
- ഏതു വകുപ്പാണോ മെസേജ് അയച്ചത്, ആ വകുപ്പിന്റെ വെബ്‌സൈറ്റ് നേരിട്ട് സന്ദര്‍ശിക്കുക. ഉദാഹരണത്തിന്, MyGov ല്‍ നിന്നാണ് സന്ദേശം ലഭിച്ചതെങ്കില്‍, നിങ്ങളുടെ ബ്രൗസറില്‍ my.gov.au എന്ന് ടൈപ്പ് ചെയ്ത് മാത്രം വെബ്‌സൈറ്റിലേക്ക് പോകുക.
- വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിച്ചുകൊണ്ടുള്ള ഫോണ്‍ കോളോ സന്ദേശമോ വന്നാല്‍ അതിനോട് പ്രതികരിക്കരുത്. വിശ്വസനീയമായ സര്‍ക്കാര്‍ വകുപ്പാണെന്ന് തോന്നിയാല്‍ പോലും അതില്‍ വിശദാംശങ്ങള്‍ നല്‍കരുത്.
സൂപ്പറാന്വേഷന്‍ തട്ടിപ്പുകള്‍
കൊവിഡ് പശ്ചാത്തലത്തില്‍ സൂപ്പറാന്വേഷനില്‍ നിന്ന് നേരത്തേ തുക പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം മറയാക്കിയുള്ള തട്ടിപ്പുകളും വ്യാപകമാണ്.
ധനകാര്യ ഉപദേശക സ്ഥാപനമെന്നോ, സൂപ്പറാന്വേഷന്‍ സ്ഥാപനമെന്നോ പരിചയപ്പെടുത്തിയുള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളുമാണ് പലര്‍ക്കും വരുന്നത്.
പണം പിന്‍വലിക്കാന്‍ സഹായിക്കാമെന്നും, അല്ലെങ്കില്‍ നിയമം മാറിയ സാഹചര്യത്തില്‍ നിങ്ങളുടെ സൂപ്പര്‍ അക്കൗണ്ട് മരവിപ്പിക്കപ്പെടും എന്നുമെല്ലാമാകും സന്ദേശം.
തട്ടിപ്പ് തടയുന്നതെങ്ങനെ?
- സൂപ്പറാന്വേഷന്‍ സേവനങ്ങള്‍ നല്‍കാം എന്ന പേരില്‍ ബന്ധപ്പെടുന്ന ആര്‍ക്കും നിങ്ങളുടെ സൂപ്പര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കരുത്.
- അങ്ങനെ ഫോണ്‍കോള്‍ വരികയാണെങ്കില്‍ അത് ഡിസ്‌കണക്ട് ചെയ്ത ശേഷം, വിളിച്ചയാളിന്റെ വിശ്വാസ്യത പരിശോധിക്കുക. വെബ്‌സൈറ്റുകള്‍ വഴിയോ, പഴയ ബി്ല്ലുകള്‍ വഴിയോ ഒക്കെ ഇത് പരിശോധിക്കാം.
- ASICന്റെ MoneySmart വെബ്‌സൈറ്റില്‍ സൂപ്പറാന്വേഷന്‍ തട്ടിപ്പുകളെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.