എഡ്മണ്ട് ബാർട്ടൻ (1901-1903)
ഓസ്ട്രേലിയയുടെ ആദ്യ പ്രധാനമന്ത്രി. രാജ്യം ഒരു ഫെഡറേഷനായ ശേഷം, 1901 ജനുവരി ഒന്നിനാണ് അദ്ദേഹം സ്ഥാനമേറ്റത്. പ്രൊട്ടക്ഷനിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.

Edmund Barton Source: Wikipedia/Public Domain
ആൽഫ്രഡ് ഡീക്കിൻ (1903-1904; 1905-1908; 1909-1910)
രണ്ടാം പ്രധാനമന്ത്രി മൂന്നു തവണ രാജ്യം ഭരിച്ചു. പ്രൊട്ടക്ഷനിസ്റ്റ് പാർട്ടി അംഗമായിരുന്നു ഡീക്കിനും

Alfred Deakin Source: Wikipedia/Public Domain
ക്രിസ് വാട്സൻ (1904)
രാജ്യത്തെ ആദ്യ ലേബർ പ്രധാനമന്ത്രി. പക്ഷേ നാലു മാസം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്തിരുന്നത്.

Chris Watson Source: Wikipedia/Public Domain
ജോർജ്ജ് റീഡ് (1904-1905)
ഓസ്ട്രേലിയയുടെ നാലാം പ്രധാനമന്ത്രി. ഫ്രീ ട്രേഡ് പാർട്ടി അംഗമായിരുന്ന അദ്ദേഹം ഒരു വർഷത്തിലേറെ രാജ്യം ഭരിച്ചു.

George Reid Source: Wikipedia/Public Domain
ആൻഡ്ര്യൂ ഫിഷർ (1908-09; 1910-1913; 1914-1915)
ലേബർ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായാണ് ഫിഷർ അറിയപ്പെടുന്നത്. മൂന്നു തവണ അദ്ദേഹവും പ്രധാനമന്ത്രിയായി.

Andrew Fisher Source: Wikipedia/Public Domain
ജോസഫ് കുക്ക് (1913-1914)
കോമൺവെൽത്ത് ലിബറൽ എന്ന പാർട്ടിയുടെ നേതാവായിരുന്നു ജോസഫ് കുക്ക്. ഫെഡറേഷൻ രൂപീകരിച്ച് 13 വർഷമായപ്പോൾ തന്നെ ആറു പ്രധാനമന്ത്രിമാരെ കണ്ടു.

Joseph Cook Source: Wikipedia/ Public Domain
ബിൽ ഹ്യൂസ് (1915-1923)
ഏഴു വർഷം ഹ്യൂസ് പ്രധാനമന്ത്രിയായിരുന്നു. ലേബർ പാർട്ടിയിൽ തുടങ്ങി, നാഷണൽ ലേബറിലൂടെ നാഷണലിസ്റ്റ് പാർട്ടിയിലെത്തി. ഈ ഏഴു വർഷത്തിനിടയിൽ അഞ്ചു തവണയാണ് അദ്ദേഹം മന്ത്രിസഭ അഴിച്ചുപണിതത്

Billy Hugues Source: Wikipedia/Public Domain
സ്റ്റാൻലി ബ്രൂസ് (1923-1929)
കൊവാലിഷൻ അഥവാ സഖ്യകക്ഷികൾ തുടങ്ങിയ ശേഷമുള്ള ആദ്യ പ്രധാനമന്ത്രി. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. 40 ാം വയസിലാണ് പ്രധാനമന്ത്രിക്കസേരയിലെത്തിയത്.

Stanley Bruce Source: Wikipedia/Public Domain
ജെയിംസ് സ്കള്ളിൻ (1929-1932)
ലേബർ പ്രധാനമന്ത്രി. രാജ്യം നേരിട്ട ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് അദ്ദേഹത്തിൻറെ കാലം കടന്നുപോയത്. ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെട്ട കാലഘട്ടം. ഒരു ദുസ്വപ്നമായിരുന്നു പ്രധാനമന്ത്രിസ്ഥാനം എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

James Scullin Source: Wikipedia/A.R. Peters Public Domain
ജോസഫ് ലയൺസ് (1932-1939)
സഖ്യകക്ഷിയിലെ യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തി. പ്രധാനമന്ത്രിസ്ഥാനത്തിരുന്ന് അന്തരിക്കുന്ന ആദ്യ നേതാവുമാണ് അദ്ദേഹം

Joseph Lyons Source: Wikipedia/Public Domain
ഏൾ പേജ് (1939)
20 ദിവസം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന നേതാവ്. സഖ്യകക്ഷിയിലെ കൺട്രി പാർട്ടിയിൽ നിന്നാണ് പദത്തിലേക്കെത്തിയത്.

Earl Page Source: Wikipedia/Public Domain
റോബർട്ട് മെൻസീസ് (1939-1941; 1949-1966)
ഓസ്ട്രേലിയയിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ്. 18 വർഷത്തിലേറെയാണ് രാജ്യം ഭരിച്ചത്. ലിബറൽ പാർട്ടിയുടെ സ്ഥാപക നേതാവുമാണ്.

Robert Menzies Source: Wikipedia/Public Domain
ആർതർ ഫാഡൻ (1941)
40 ദിവസം പ്രധാനമന്ത്രിയാരിന്നു ഈ സഖ്യകക്ഷി നേതാവ്.

Arthur Fadden Source: Wikipedia/Public Domain
ജോൺ കർട്ടിൻ (1941-1945)
ലേബർ പാർട്ടി നേതാവായിരുന്ന കർട്ടിൻ, ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തെ നയിച്ചു. പദവിയിലിരുന്ന് അന്തരിച്ചു.

John Curtin Source: Wikipedia/Public Domain
ഫ്രാൻസിസ് ഫോർഡ് (1945)
വെറും എട്ടു ദിവസം പ്രധാനമന്ത്രിക്കസേരയിലിരുന്നു. ജോൺ കർട്ടിൻ അന്തരിച്ചപ്പോൾ താൽക്കാലിക പ്രധാനമന്ത്രിയായതാണ്.

Frank Forde Source: Wikipedia/Public Domain
ബെൻ ചിഫ്ലീ (1945-1949)
കർട്ടിൻറെ മരണത്തിന് ശേഷം ലേബർ പാർട്ടി നേതാവായി. ഫ്രാൻസിസ് ഫോർഡിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു.

Ben Chifley Source: Wikipedia/Public Domain
ഹാരോൾഡ് ഹോൾട്ട് (1966-1967)
റോബർട്ട് മെൻസീസിനു ശേഷം ലിബറൽ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത അദ്ദേഹം, 16 വർഷം തുടർച്ചയായി രാജ്യം ഭരിച്ചു. പദവിയിലിരുന്നപ്പോൾ കടലിൽ മുങ്ങമരിക്കുകയാണുണ്ടായത്.

Harold Holt Source: Wikipedia/Public Domain
ജോൺ മക്ക്യുവൻ (1967-1968)
ഹാരോൾഡ് ഹോൾട്ട് കടലിൽ മുങ്ങി കാണാതായതിനു ശേഷം ഇദ്ദേഹമാണ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തത്. സഖ്യകക്ഷികളിലെ കൺട്രി പാർട്ടി നേതാവായിരുന്നു. 22 ദിവസം താൽക്കാലിക പ്രധാനമന്ത്രിയായി

John McEwen Source: Wikipedia/www.dfat.gov.au CC BY 3.0
ജോൺ ഗോർട്ടൻ (1968-1971)
ഹാരോൾഡ് ഹോൾട്ടിനു പകരം ലിബറൽ പാർട്ടി നേതൃസ്ഥാം ഏറ്റെടുത്തത് ഇദ്ദേഹമാണ്. ഓസ്ട്രേലിയയുടെ പത്തൊന്പതാമത് പ്രധാനമന്ത്രിയായി.

John Gorton Source: Wikipedia/Public Domain
വില്യം മക്മഹോൻ (1971-1972)
ലിബറൽ പ്രധാനമന്ത്രി

William McMahon Source: Wikipedia/Public Domain
ഗഫ് വിറ്റ്്ലം (1972-1975)
20 വർഷത്തെ ഇടവേളയ്ക്കു ശേഷം ലേബർ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ച നേതാവ്. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഒരേ ഒരു തവണ ഗവർണർ ജനറൽ പിരിച്ചുവിട്ട പ്രധാനമന്ത്രിയും ഇദ്ദേഹമാണ്.

Gough Whitlam
മാൽക്കം ഫ്രേസർ (1975-1983)
വിറ്റ്്ലം സർക്കാരിനെ പിരിച്ചുവിട്ടപ്പോൾ കാവൽ പ്രധാനമന്ത്രിയായ ലിബറൽ നേതാവ്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പ്രധാനമന്ത്രിക്കസേരയിലെത്തി.

റോബർട്ട് ഹോക്ക് (1983-1991)
ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന ലേബർ നേതാവ്. ഒറ്റ മാസം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലേക്ക് എത്തിയത്.

Source: Wikimedia/Department of Defence/Robert Ward Public Domain
പോൾ കീറ്റിംഗ് (1991-1996)
25ാം വയസിൽ പാർലമെൻറംഗമായ നേതാവാണ് ലേബർ പാർട്ടി പ്രധാനമന്ത്രിയായ പോൾ കീറ്റിംഗ്.

ജോൺ ഹോവാർഡ് (1996-2007)
റോബർട്ട് മെൻസീസിന് ശേഷം ഏറ്റവുമധികം കാലം നാടു ഭരിച്ച നേതാവ്. ലിബറൽ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹമാണ് ഇറാഖ് യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ 2003ൽ തീരുമാനിച്ചത്.

കെവിൻ റഡ് (2007-2010; 2013)
ഉൾപ്പാർട്ടി അട്ടിമറിയിലൂടെ ഒരിക്കൽ പുറത്താക്കപ്പെട്ടിട്ടും, വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയ ലേബർ നേതാവ്.

ജൂലിയ ഗില്ലാർഡ് (2010-2013)
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രി. കെവിൻ റഡിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഗില്ലാർഡിന്, ഒടുവിൽ സമാനമായ അട്ടിമറിയിലൂടെ പുറത്തു പോകേണ്ടിവന്നു.

Julia Gillard
ടോണി ആബറ്റ് (2013-2015)
ഓസ്ട്രേലിയയുടെ 28ാം പ്രധാനമന്ത്രി. ഉൾപ്പാർട്ടി നേതൃമാറ്റത്തിലൂടെ സ്ഥാനം നഷ്ടമായി. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരരംഗത്ത്.

മാൽക്കം ടേൺബുൾ (2015-)
പാർട്ടിക്കുള്ളിൽ ടോണി ആബറ്റിനെ തോൽപ്പിച്ച് പ്രധാനമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ നയിക്കുന്നു.
Source: National Archives of Australia
