ലോകത്തിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട 12 സ്ഥലങ്ങളുടെ പട്ടികയിലാണ് കൊച്ചു കേരളം ഇടം നേടിയിരിക്കുന്നത്.
ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം.
കേരളത്തിന്റെ സമ്പന്നമായ ജലാശയങ്ങളും, വനങ്ങളും, മലയോരങ്ങളും,, വന്യജീവി സങ്കേതങ്ങളുമെല്ലാം കണക്കിലെടുത്താണ് യു കെയിലെ പ്രമുഖ ട്രാവൽ ഏജെന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റർസ് സംഘടനയായ എ ബി ടി എയുടെ ട്രാവൽ ട്രെൻഡ്‌സ് റിപ്പോർട്ട് 2017 ൽ കേരളത്തിന് സ്ഥാനം ലഭിച്ചത് .
മാത്രമല്ല, കേരളത്തിന്റെ സ്വന്തം ആയുർവേദം റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടി .
യു എസ്, ഇറ്റലിയിലെ സാർഡീനിയ ദ്വീപ്, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് കേരളം എട്ടാം സ്ഥാനത്തെത്തിയത് .
കൂടാതെ ഈ പട്ടികയിൽ സ്ഥാനം ലഭിച്ച ഏക ഇന്ത്യൻ സംസ്‌ഥാനമാണ് കേരളം .
സ്പെയിനിലെ ആൻഡലുസിയ, പോർചുഗലിലെ ദി അസോഴ്‌സ് ദ്വീപുകൾ, ബെർമുഡ, ചിലി, ക്രൊയേഷ്യ,ഡെൻമാർക്ക് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് സ്ഥലങ്ങൾ.