മൂന്നിലും പിഴയ്ക്കാതെ ഡാനിയേൽ ആൻഡ്രൂസ്; വിക്ടോറിയയിൽ വീണ്ടും ലേബർ അധികാരത്തിൽ

വിക്ടോറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ 45 ലധികം സീറ്റുകൾ ഉറപ്പിച്ച ലേബർ പാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ തുടരും.

VIC ELECTION22 LABOR

Victoria Premier Daniel Andrews speaks to media during the 2022 Victorian state election campaign in Melbourne, Saturday, November 12, 2022. Victorians go to the polls on Saturday, November 26. (AAP Image/Diego Fedele) NO ARCHIVING Source: AAP / DIEGO FEDELE/AAPIMAGE

വിക്ടോറിയയിൽ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ലേബർ സർക്കാർ അധികാരത്തിൽ തുടരും.

അന്പത് ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ സീറ്റുകളിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരം നിലനിർത്താൻ സാധ്യത.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 55 സീറ്റുകളിൽ വിജയിച്ച ലേബർ പാർട്ടി ഇക്കുറി അൻപത് ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 51 സീറ്റുകളിൽ മുന്നിലാണ്.

ലിബറൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അവസാന ദിവസങ്ങളിൽ നിരവധിപ്പേർ കണക്ക്കൂട്ടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഗ്രീൻസ് പാർട്ടി അഞ്ച് സീറ്റുകളിൽ വിജയം ഉറപ്പിച്ചു.

ജനങ്ങൾ സർക്കാറിന്റ കൊവിഡ് നയങ്ങളെ പിന്തുണയ്ക്കുന്നതായി വിക്ടോറിയൻ ഡെപ്യുട്ടി പ്രീമിയർ ജെസിന്റ അലൻ പറഞ്ഞു.

പൊതുജനാരോഗ്യം കണക്കിലെടുത്ത് സർക്കാർ സ്വീകരിച്ച കർശനമായ നടപടികൾ ആവശ്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന നിരവധി വോട്ടർമാർ ഉള്ളതായി ജെസിന്റ അലൻ ചൂണ്ടിക്കാട്ടി.

മൂന്നാമതും വിജയിക്കുന്നതോടെ 3,000 ദിവസങ്ങൾ സംസ്ഥാന പ്രീമിയർ സ്ഥാനം പൂർത്തിയാക്കുന്ന അഞ്ചാമത്തെ വിക്ടോറിയൻ പ്രീമിയറാകും ഡാനിയേൽ ആൻഡ്രൂസ്. 


Share

1 min read

Published

Updated

By Delys Paul

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service