SKIP TO MAIN CONTENT

മുൻ ഇന്ത്യൻ പ്രധാനമന്ത്രി A B വാജ്പേയി അന്തരിച്ചു

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയി അന്തരിച്ചു. 93 വയസായിരുന്നു അദ്ദേഹത്തിന്.

Vajpayee
Atal Bihari Vajpayee Source: Flickr

1 min read

Published

Updated


Skip to article content

ഏതാനും ആഴ്ചകളായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വാജ്പേയി അവിടെയാണ് അന്തരിച്ചത്. 

വൃക്കയിലെയും മൂത്രത്തിലെയും അണുബാധ മൂലം ജൂൺ 11നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 മുതൽ അദ്ദേഹത്തിന്റെ നില അതീവ വഷളായിരുന്നു. 

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. 

2009ൽ പക്ഷാഘാതം വന്നിരുന്ന അദ്ദേഹം അന്നുമുതൽ അവശനിലയിലായിരുന്നു. അതിനു ശേഷം മറവിരോഗവും വാജ്പേയിയെ ബാധിച്ചിരുന്നു.

സൗമ്യനായ പ്രധാനമന്ത്രി

അഞ്ചു വർഷം കാലാവധി തികച്ച ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായിരുന്നു എ ബി വാജ്പേയി. ബി ജെ പിയിൽ നിന്നുള്ള രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.

മൂന്നു തവണ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. 

1996ൽ പതിമൂന്ന് ദിവസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധിയെങ്കിൽ, 1998ൽ പതിനൊന്ന് മാസവും, പിന്നീട് 1999 മുതൽ അഞ്ചു വർഷവും ഇന്ത്യ ഭരിച്ചു. 

ഇന്ത്യ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും സൗമ്യനായ പ്രധാനമന്ത്രി എന്നായിരുന്നു വാജ്പേയി അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവർ പോലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. 

1924 ഡിസംബർ 25ന് ഗ്വാളിയറിൽ ജനിച്ച വാജ്പേയി, നാലു സംസ്ഥാനങ്ങളിൽ നിന്നായി പത്തു തവണ ലോക്സഭാംഗമായിട്ടുണ്ട്. രണ്ടു തവണ രാജ്യസഭാംഗവുമായി. 

ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് അദ്ദേഹം. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now