ടെംപററി സ്‌കിൽഡ് ഗ്രാജുവേറ്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തിയ മുപ്പതു വയസ്സുകാരനെയാണ് ഓസ്‌ട്രേലിയ നാടുകടത്തിയത്.
പെർത്ത് അന്താരാഷ്ട വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളുടെ ബാഗുകൾ പരിശോധിക്കുന്നതിനിടയിൽ മൂന്നു മൊബൈൽ ഫോണുകൾ കൈവശം വച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളുടെ ഫോൺ കണ്ടെടുക്കുകയും, വിസ റദ്ദു ചെയ്യുകയും ചെയ്തു. പെർത്ത് ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റിയ ഇയാളെ തിങ്കളാഴ്ച്ച ഓസ്‌ട്രേലിയയിൽ നിന്നും നാടുകടത്തി.
ഓസ്‌ട്രേലിയയിലേക്ക് ഇത്തരത്തിലുള്ള നിയമവിധേയമല്ലാത്ത ദൃശ്യങ്ങൾ കടത്തുന്നത് തടയാൻ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് പ്രതിജ്ഞാബദ്ധമാണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ റീജിണൽ കമാൻഡർ മാർക്ക് വിൽസൺ അറിയിച്ചു. നാടുകടത്തൽ നടപടി കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .