SKIP TO MAIN CONTENT

മെൽബൺ നഗരത്തിൽ പാർക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നു; മണിക്കൂറിൽ ഏഴ് ഡോളർ ആക്കാൻ പദ്ധതി

മെൽബൺ നഗരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിക്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. മണിക്കൂറിൽ ഏഴ് ഡോളർ ആക്കി നിരക്ക് വർധിപ്പിക്കാൻ പദ്ധതി.

parking fees
Source: SBS Khmer

1 min read

Published

Updated


Skip to article content

മെൽബൺ നഗരത്തിലെ തിരക്കേറിയ  എലിസബത്ത് സ്ട്രീറ്റ്, ലോൺസ്ഡേൽ സ്ട്രീറ്റ് ഉൾപ്പെടെ ഉള്ള തെരുവുകളിലാണ് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് വർദ്ധിപ്പിക്കുന്നത്. നിലവിൽ ഇത് മണിക്കൂറിൽ അഞ്ചര ഡോളർ ആണ്. ഇതാണ് ഏഴു ഡോളറായി ഉയർത്തുമെന്ന് കൗൺസിൽ അറിയിച്ചിരിക്കുന്നത്.

എന്നാൽ നഗര മധ്യത്തിൽ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ 80 സെൻറ്റ് വർദ്ധിപ്പിക്കാനാണ് പദ്ധതി. അതായത് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവർ ഒരു ഡോളർ മുതൽ നാല് ഡോളർ വരെ നൽകേണ്ടി വരും.

സിഡ്‌നിയിലെ പാർക്കിംഗ് നിരക്കുകൾക്ക് തുല്യമായ നിരക്കുകൾ ഈടാക്കുക എന്നതാണ് ലക്ഷ്യമെന്ന് കൗൺസിൽ വ്യക്തമാക്കി. മാത്രമല്ല അഞ്ച് വർഷത്തോളമായി ഇവിടെ പാക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ന്യായമായ വർദ്ധനവാണിതെന്നും മെൽബന്റെ ആക്ടിങ് മേയർ ആരൻ വുഡ് അറിയിച്ചു. കൗൺസിലിന്റെ 2018-19 ബജറ്റ് അവതരിപ്പിക്കവെയാണ് മേയർ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത് .

പാർക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നത് വഴി കൂടുതൽ ആളുകളെ പൊതു ഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തോടെ ആറ് മില്യൺ ഡോളറിന്റെ വരുമാനം ഉണ്ടാക്കാൻ കഴിമെന്ന പ്രതീക്ഷയിലാണ് കൗൺസിൽ.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now