SKIP TO MAIN CONTENT

മെൽബണിൽ ഇന്ത്യക്കാരന്റെ റെസ്റ്റോറന്റിൽ പട്ടാപ്പകൽ മോഷണം ; മോഷണം നടക്കുന്നത് ഒൻപതാം തവണ

മെൽബണിലെ എപ്പിംഗിൽ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സബ്‍വെ റെസ്റ്റോറന്റിൽ മോഷണം. മുഖം മൂടി ധരിച്ച് കൂടവുമായി വന്ന ആയുധധാരികളാണ് റെസ്‌റ്റോറന്റ് അടിച്ചു തകർത്ത് മോഷണം നടത്തിയത് .

Subway robbery
Source: Wikipedia

1 min read

Published

Updated

By Salvi Manish


Skip to article content

ആയുധധാരികളായ രണ്ട് മോഷ്ടാക്കൾ ചേർന്നാണ് മെൽബൻറെ വടക്കൻ സബർബ്  ആയ എപ്പിംഗിലെ സബ്വെ റെസ്റ്റോറന്റിൽ ഇന്നലെ മോഷണം നടത്തിയത്. കൂടവുമായി റെസ്റ്റോറന്റിൽ പ്രവേശിച്ച മോഷ്ടാക്കൾ ജോലിക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയും, റെസ്റ്റോറന്റിന് സാരമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. സംഭവം കണ്ടു ഭക്ഷണം കഴിക്കാൻ എത്തിയ കുട്ടികളടക്കമുള്ളവർ  ഭയന്ന് റെറ്റോറന്റിൽ നിന്നും ഇറങ്ങി ഓടി.

കൂടവുമായി ഇവർ കടയിൽ ഉണ്ടായിരുന്ന രണ്ട് ജോലിക്കാരായ സ്ത്രീകളെയും ഭീഷപ്പെടുത്തിയായതോടെ ജീവൻ രക്ഷിക്കാനായി ഇവർ ക്യാഷ് കൗണ്ടറിന്റെ താക്കോൽ മോഷ്ടാക്കൾക്ക് നൽകി. ഇതേതുടർന്ന് കൈയിൽ കരുതിയിരുന്ന സഞ്ചിയിൽ നിറക്കാവുന്നത്ര പണം വാരിയെടുത്തുകൊണ്ടു ഓടി രക്ഷപ്പെട്ടുകയായിരുന്നു .

ഇതോടെ സബ്വെയുടെ ഫ്രാൻഞ്ചൈസി ഉടമയായ സണ്ണി സിംഗ്  ഈ വര്ഷം ഒൻപതാം തവണയാണ് മോഷണത്തിനിരയാകുന്നത്. ഇതിനു മുൻപ് മോഷണം നടത്തിയവരെ പോലീസ് ഇനിയും പിടികൂടിയിട്ടില്ലെന്നും ഇത്തവണയെങ്കിലും ഇവർ പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി സിഗ് പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now