Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മെൽബണിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

മെൽബണിലെ റോവില്ലിൽ നിന്നും തിരുവോണ ദിവസം കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയാതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. തിരുവല്ല സ്വദേശിയായ ഡോ ടിനു തോമസിന്റെ (28) മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്.

missing person
Source: Victoria Police

ഇന്ന് രാവിലെ 7.10 നാണ് ഡോ ടിനു തോമസിന്റെ മൃതദേഹം റോവില്ലിൽ അദ്ദേഹത്തിന്റെ വീടിനടുത്തുനിന്ന് തന്നെ കണ്ടെത്തിയത്. സ്വന്തം കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തിരിക്കുന്നത്. 

എന്നാൽ അദ്ദേഹത്തിന്റെ മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് സൂചിപ്പിച്ചു.

സെപ്റ്റംബർ 14 ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് 28 കാരനായ ഡോ ടിനു തോമസിനെ  കാണാതായിരുന്നത്.

തിരുവല്ല സ്വദേശിയായ ടിനു തോമസ്, ദന്തഡോക്ടറാണ്. സന്തോഷ് എന്നറിയപ്പെടുന്ന തോമസ് ജോർജിൻടെയും ആനിയുടെയും ഏക മകനാണ് ടിനു തോമസ്.  ടിനു വിവാഹിതനല്ല.

നേരത്തേ അഡ്ലൈഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന ടിനു ആറു മാസം മുന്പാണ് മെൽബണിലേക്ക് എത്തിയത്. 

കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് അറിയിച്ചു.


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now