SKIP TO MAIN CONTENT

മെൽബണിൽ കാറിടിച്ച് പരുക്കേറ്റിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു

തെക്കുകിഴക്കൻ മെൽബണിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്ന ദന്പതികളിൽ ഒരാൾ മരിച്ചു. ചെന്നൈയിൽ നിന്ന് മൂന്നാഴ്ച മുന്പ് മാത്രം മെൽബണിലേക്കെത്തിയ ഗിരീഷ് (44) ആണ് മരിച്ചത്.

Car accident
This image is not from this accident.. It's for Representative purpose only.. Source: Wikimedia Commons

1 min read

Published

Updated


Skip to article content

ബുധനാഴ്ചയാണ്  തെക്കുകിഴക്കൻ മെല്‍ബണിലെ ബ്രൈറ്റൻ ഈസ്റ്റിൽ അപകടമുണ്ടായത്. 

വൈകിട്ട് ഏഴു മണിയോടെ ഗിരീഷും ദേവികയും നോർത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് വലത്തേക്ക് തിരിഞ്ഞ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്.

അപകടത്തിൽ ഗിരീഷിന്റെ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ആൽഫ്രഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെ അന്തരിച്ചു.

ദേവികയ്ക്ക് തലക്കാണ് ക്ഷതമേറ്റിരിക്കുന്നത്. ദേവിക ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

അക്‌സെഞ്ചർ എന്ന ഐ ടി കമ്പനിയിൽ ജീവനക്കാരായ ഗിരീഷും ദേവികയും മൂന്നാഴ്ച മുൻപാണ് ചെന്നൈയിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത്.  ഇവർക്ക് രണ്ടു കുട്ടികളുണ്ട്. 

ഇവരെ ഇടിച്ചിട്ട കാര് ഓടിച്ചിരുന്ന 60 വയസുകാരന് പരുക്കേറ്റിട്ടില്ല. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now