Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മെൽബണിൽ കെട്ടിടത്തിലേക്ക് വിമാനം തകർന്നു വീണു ; 5 പേർ മരിച്ചു

മെൽബണിൽ ഇന്ന് രാവിലെ ചാർട്ടർ വിമാനം ഡി എഫ് ഒ കെട്ടിടത്തിലേക്ക് തകർന്നു വീണു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേർ മരിച്ചതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു.

plane crash
Firefighters putting out the fire after the crash Source: Twitter (Metropolitan Fire Brigade)

ഇന്ന് രാവിലെ ഒൻപത് മണിയോടെ മെൽബണിലെ എസ്സൻഡണ്ണിലാണ് അഞ്ചു പേരുമായി പറന്ന ചാർട്ടർ വിമാനം ഡയറക്റ്റ് ഫാക്ടറി ഔട്ട് ലെറ്റ് (ഡി എഫ് ഒ) ന്റെ കെട്ടിടത്തിലേക്ക് തകർന്നു വീണത്.

ടാസ്മേനിയയിലെ കിംഗ് ഐലണ്ടിലേക്ക് പോകുകയായിരുന്നു ഈ ബീച്ച്ക്രാഫ്റ്റ് ചാർട്ടർ വിമാനം .

അപകടത്തിൽ അഞ്ചു യാത്രക്കാരും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി മാൽകം ടേൺബുൾ അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിൽ നിന്നുള്ള ഒരു കൂട്ടം ഗോൾഫ് കളിക്കാരാണ് മരിച്ചവരിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ .

ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

വിമാനത്തിന്റെ എൻജിൻ തകരാറാണ് അപകടകാരണമായി കരുതുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ സ്റ്റീഫൻ ലീൻ അറിയിച്ചു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻജിൻ തകരാറിലായെന്നു തിരിച്ചറിഞ്ഞയുടൻ തന്നെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചെങ്കിലും വിമാനം ഡി എഫ് ഒ കെട്ടിടത്തിന് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു.


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now