ഇന്ന് രാവിലെ ആറ് മണിയോടെയാണ് സെയിന്റ് ഓൾബെൻസിലെ ലെവേനിയ സ്ട്രീറ്റിലെ വീട്ടിൽ മയക്കുമരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു സംഘം പൊലീസ് റെയ്ഡ് ചെയ്യാനെത്തിയത്. ഈ സമയത്തു വീടിനുള്ളിൽ നിന്നും അക്രമികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പല തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ .
സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.
എന്നാൽ, ഈ പ്രദേശത്തെ ആളുകളെ പൊലീസ് ഒഴിപ്പിചിരിക്കുകയാണ്. ലെവേനിയ സ്ട്രീറ്റിന് സമീപത്തുള്ള യൂണിവേഴ്സിറ്റി പാർക്ക് പ്രൈമറി സ്കൂൾ അടച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു.
എട്ടുമണിയോടെ പൊലീസ് ഈ പ്രദേശത്തെ വീടുകളിൽ എത്തി ആളുകളോട് പുറത്തിറങ്ങരുതെന്ന് അറിയിച്ചിരുന്നു. അതിനു ശേഷം ഇവരെ ഇവിടെനിന്നും ഒഴിപ്പിച്ചതായി ദി എയ്ജ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.
ആയുധധാരികളായ ഒരു ഡസനോളം പൊലീസുകാരാണ് സംഭവസ്ഥലത്തു എത്തിയിരിക്കുന്നത്. പൊലീസ് നായയും സ്ഥത്തെത്തിയിട്ടുണ്ട്.

