SKIP TO MAIN CONTENT

മെൽബണിൽ പട്ടാപ്പകൽ ജ്വല്ലറിക്കൊള്ള: തോക്കുചൂണ്ടി കൊള്ളയടിച്ചത് ഇന്ത്യാക്കാരൻറെ ജ്വല്ലറി

ജ്വല്ലറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന മൂന്നു പേരാണ് പട്ടാപ്പകൽ മോഷണം നടത്തിയത്

Robbery
Source: Victoria Police

1 min read

Published

Updated


Skip to article content

വടക്കൻ മെൽബണിലെ റിസർവോയിർ പ്രദേശത്താണ് ശനിയാഴ്ച മോഷണം നടന്നത്. 

ദേവ് ജ്വല്ലറിയിലായിരുന്നു സംഭവം. 

മുഖംമൂടി ധരിച്ചെത്തിയ മൂന്നു പേർ ജ്വല്ലറിയുടെ വാതിൽ തകർത്ത് അകത്തുകയറി. തുടർന്ന് കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊള്ള.

സി സി ടി വി ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്.

ജ്വല്ലറിയുടമ മാത്രമേ സമയത്ത് കടയിലുണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. 

മോഷ്ടാക്കളിൽ ഒരാളുടെ കൈവശം ഒരു ഷോട്ട് ഗൺ ഉണ്ടായിരുന്നു. കൈയിൽ വീൽ ബ്രേസ് ഉണ്ടായിരുന്ന മറ്റൊരാളാണ് ആഭരണം സൂക്ഷിച്ചിരുന്ന ഷെൽഫുകൾ തല്ലിപ്പൊളിച്ചത്. 

ഒരു സ്പോർട്സ് ബാഗിൽ നിറയെ പണവും ആഭരണങ്ങളുമായി കാറിലാണ് ഇവർ രക്ഷപ്പെട്ടത്.

Robbery
Source: Victoria Police

മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 

ഇവരുടെ വീഡിയോ പുറത്തുവിട്ട പൊലീസ്, പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകാൻ കഴിയുന്നവർ മുന്നോട്ടുവരണമെന് അഭ്യർത്ഥിച്ചിട്ടുണ്ട്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now