SKIP TO MAIN CONTENT

മെൽബണിൽ ട്രാമുകൾ വിൽപ്പനയ്ക്ക്

മെൽബണിലെ പ്രശസ്തമായ W ക്ലാസ്സ് ട്രാമുകൾ വിൽപ്പനയ്ക്ക്. സർവീസ്സിൽ നിന്ന് വിരമിച്ച 134 ട്രാമുകൾ ആണ് അധികൃതർ വിൽക്കാൻ ഒരുങ്ങുന്നത്. ഒരു ട്രാമിന് 1000 ഡോളറാണ് വില.

Melbourne's iconic W Class trams for sale
Melbourne's iconic W Class trams for sale Source: AAP -Julian Smith

1 min read

Published


Skip to article content

മെൽബണിന്റെ ചരിത്രത്തിന്റെ  ഭാഗമാണ് പച്ചയും മഞ്ഞയും നിറത്തിലുള്ള W ക്ലാസ്സ് ട്രാമുകൾ. സർവീസ്സിൽ നിന്ന് വിരമിച്ച ഇത്തരം 237 ട്രാമുകളിൽ 134 എണ്ണം വിൽക്കാനുള്ള പദ്ധതിയിലാണ് അധികൃതർ. 

 സ്കൂളുകൾ, തദ്ദേശീയ സർക്കാർ സ്ഥാപനങ്ങൾ, നോൺ പ്രോഫിറ് ഓർഗനൈസഷനുകൾ  എന്നിവയ്ക്ക് സൗജന്യമായി ട്രാം സ്വന്തമാക്കാം. കൂടാതെ ട്രാം നിശ്ചിതസ്ഥലത്തേക്ക് എത്തിക്കുന്നതിൻറെ ചിലവും അധികൃതർ തന്നെ വഹിക്കുമെന്നും വിക് ട്രാക്കിന്റെ (VicTrack) വക്താവായ ജെയിംസ് ഒബ്രെയിൻ അറിയിച്ചു. 

 എന്നാൽ  സ്വകാര്യ വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ട്രാം കൈവശമാക്കാൻ 1000 ഡോളർ നൽകണം. കൂടാതെ ട്രാം കൊണ്ടുപോകുന്നതിനുള്ള ചിലവും സ്വയം വഹിക്കണം.

 സാധാരണയായി ഇത്തരം റിട്ടയേർഡ് ട്രാമുകൾ സ്വന്തമാക്കാനായി വിക്ടോറിയയിൽ ധാരാളം ആളുകൾ മുൻപോട്ട് വരാറുണ്ടെന്നും ഇത്തവണയും താല്പര്യമുള്ളവരുടെ ഒരു വലിയ നിരതന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ജെയിംസ് ഒബ്രെയിൻ വ്യക്തമാക്കി. 

 താല്പര്യമുള്ളവർ ട്രാമുകളെ എങ്ങനെ പരിപാലിക്കുമെന്നും, അവയെ ഏതു വിധത്തിൽ പുനർജ്ജീവിപ്പിക്കുമെന്നുമുള്ള വ്യക്തമായ പദ്ധതി ജൂലൈ ആറിനുള്ളിൽ സമർപ്പിക്കണം. ഒരു സ്വതന്ത്ര പാനൽ ഇത്തരത്തിലുള്ള അപേക്ഷകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. പൊതുസമൂഹത്തിൻറെ ഗുണത്തിന് ഉതകുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now