ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മെൽബണിലെ വാൻട്രീനയിൽ ബോറോണിയ റോഡിൽ റെഡ് ലൈറ്റിൽ നിർത്താതെ പോയ ട്രക്ക് ബൈക്ക് യാത്രികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന ഫസ്റ്റ് കോൺസ്റ്റബിൾ ഡി-ആൻ ഡെലിയോ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു.
തുടർന്ന് അറസ്റ്റിലായ സമൻദീപ് സിംഗിനെതിരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.
ഇയാളെ വെള്ളിയാഴ്ച മെൽബണിലെ ഫേൺ ട്രീ ഗള്ളിയിലുള്ള മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. എന്നാൽ, സമൻദീപ് സിംഗ് ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സമൻദീപിനു ആത്‌മഹത്യാപ്രവണതയുള്ളതായി അദ്ദേഹത്തിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചതായി ഫെയർ ഫാക്‌സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇയാളെ മാനസികാരോഗ്യ ചികിത്സക്ക് വിധേയമാക്കിയ ശേഷമേ പോലീസ് ചോദ്യം ചെയ്യാൻ സാധ്യതയുള്ളൂ.
https://twitter.com/7NewsMelbourne/status/819773412121800705
റിമാൻഡ് ചെയ്ത സമൻദീപിനെ മെയ് നാലിന് വീണ്ടും കോടതിൽ ഹാജരാക്കും.
Share

