മെൽബണിന്റെ വടക്കൻ സബർബായ ബല്ലാരറ്റിലുള്ള ബല്ലാരറ്റ് കറി ഹൗസിലാണ് ഇന്നലെ രാത്രി അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുപ്പതു വയസ്സ് തോന്നിക്കുന്ന പുരുഷനാണിതെന്ന് പോലീസ് അറിയിച്ചു .
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 49 വയസ്സുള്ള ഹരി പ്രസാദ് ധക്കൽ എന്ന ആളാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.
ഇന്ന് ബല്ലാരറ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മാർച്ച് 16-നു വീണ്ടും ധക്കലിനെ കോടതിൽ ഹാജരാക്കും.
അറസ്റ്റിലായ ധക്കൽ നേപ്പാളി വംശജനാനാണെന്ന് ഇയാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആൻഡ്രൂ മദ്ദൽ കോടതിയിൽ അറിയിച്ചതായി ദി ഏജ് റിപ്പോർട്ട് ചെയ്തു.
മൃതദേഹം റെസ്റോറന്റിനുള്ളിൽ നിന്നാണ് കണ്ടെടുത്തതെങ്കിലും, ഇവിടെ സംഘർഷം നടന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.