ഇക്കഴിഞ ചൊവ്വാഴ്ച മെൽബണിലെ ക്ലേയ്റ്റണിലുള്ള വസതിയിലാണ് മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പൊൻകുന്ന സ്വദേശിയായ മോനിഷ, ഭർത്താവ് അരുണുമൊത്താണ് മെൽബണിൽ താമസിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് വിക്ടോറിയ വക്താവ് വിശദീകരിച്ച കാര്യങ്ങൾ ഇവയാണ്: വൈകിട്ട് ഏഴ് മണിയോടെ ആംബുലൻസ് വിക്ടോറിയയ്ക്ക് ഫോൺ സന്ദേശം ലഭിച്ചു. ഇതേതുടർന്നാണ് ആംബുലൻസ് സംഭവസ്ഥലത്തെത്തിയത്. സംഭവം ആത്‌മഹത്യയാണെന്നു സംശയിക്കുന്നതായി ആംബുലൻസ് വിക്ടോറിയ വക്താവ് എസ് ബി എസ് റേഡിയോയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിക്റ്റോറിയ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.